KSDLIVENEWS

Real news for everyone

മനാഫ് ഹീറോയാണ്: റൊണാൾഡോയെ പോലെ കാഴ്ചക്കാർ കൂടിയത് മലയാളികളുടെ സ്നേഹം; രാഹുൽ ഈശ്വർ

SHARE THIS ON

ലോറിയുടമ മനാഫിനെ പ്രശംസിച്ച് രാഹുൽ ഈശ്വർ. മനാഫ് ഹീറോയാണ് റൊണാൾഡോയെ പോലെ കാഴ്ചക്കാർ കൂടിയത് മലയാളികളുടെ സ്നേഹമെന്നും രാഹുൽ ഈശ്വർ എൻകൗണ്ടർ പ്രൈമിൽ പറഞ്ഞു. ഓരോ മലയാളികളുടെയും അഭിമാനമാണ് മനാഫ്. മനുഷ്യത്വം എന്നത് മരിച്ചിട്ടില്ല. റൊണാൾഡോയെ പോലെ കാഴ്ചക്കാർ കൂടിയത് മലയാളികളുടെ സ്നേഹമാണ്. നിങ്ങളുടെ ലീഡർഷിപ്പിന് നന്ദിയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.


ഈശ്വർ മാൽപെ അഭിമാനമാണ്. അദ്ദേഹത്തെ നേരിട്ട് കാണാൻ ആഗ്രഹിക്കുന്നുവെന്നും രാഹുൽ ഈശ്വർ പറഞ്ഞു. ഈശ്വർ മാൽപെയെ ആരും ഇനി വിഷമിപ്പിക്കരുത്. മലയാളികൾക്ക് ഇടയിൽ ഇങ്ങനെ ചില പ്രശ്‌നങ്ങളുണ്ട്. അതൊന്നും മൈൻഡ് ചെയ്യരുതെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അർജുൻ നമ്മുടെ നാടിൻറെ വേദനയാണ്. രണ്ടുപേരെ കൂടിയടുപ്പിക്കാൻ ഒരുപാട് പേര് ശ്രമിക്കുന്നു. അർജുന്റെ കുടുംബം അതിൽ വീഴരുത്. ചെറിയ നിരസങ്ങൾ ഉണ്ടാവും അത് മറന്ന് മനാഫും അർജുന്റെ കുടുംബവും പരസ്പരം സംസാരിക്കണം. പ്രശ്നങ്ങൾക്ക് ഉടൻ പരിഹാക്കാനാകുമെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അതേസമയം കർണാടകയിലെ ഷിരൂരിൽ ഉണ്ടായ വൻ മണ്ണിടിച്ചിലിൽ മരിച്ച അർജുന്റെ കുടുംബത്തിന്റെ ആരോപണങ്ങളോടു പ്രതികരിച്ച് കർണാടകയിലെ മുങ്ങൽ വിദഗ്ധൻ ഈശ്വർ മാൽപെ. ഷിരൂരിലെ അപകടത്തിൽ താൻ ചെയ്തത് ദൈവത്തിനറിയാം എന്നും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ ചെയ്യുന്നതെന്നും മൽപെ പറഞ്ഞു.അർജുൻ അപകടത്തിൽ പെടുന്നതിന് രണ്ടുദിവസം മുന്നേ അമ്മ മരിച്ചു, എന്നിട്ടും ഞാൻ തെരച്ചിലിന് വന്നു. എനിക്ക് ഒരു ഇൻഷുറൻസ് പോലും ഇല്ല. ട്വന്റി ഫോർ എൻകൗണ്ടർ പ്രൈമിൽ ആണ് ഈശ്വർ മാൽപെയുടെ പ്രതികരണം.

‘തന്റെ യുട്യൂബിൽനിന്നു കിട്ടുന്ന വരുമാനം ആംബുലൻസ് സർവീസിനാണു കൊടുക്കുന്നത്. ഒരിക്കലും പണത്തിനു വേണ്ടിയല്ല ഇത്തരം സേവനങ്ങൾ നടത്തുന്നത്. വ്യാജ പ്രചാരണമാണ് എനിക്കെതിരെ കേസുണ്ട് എന്നത്. ഷിരൂർ തിരച്ചിൽ വിഷയത്തിൽ താനിനി വിവാദത്തിനില്ല. ഞാൻ ചെയ്തത് എന്തെന്നു ദൈവത്തിനറിയാം, കണ്ടു നിന്നവർക്കും എല്ലാം അറിയാം. ഒരു തരത്തിലും പ്രശസ്തിക്ക് വേണ്ടി ചെയ്തതല്ല അതൊന്നും’’– ഈശ്വർ മൽപെ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!