KSDLIVENEWS

Real news for everyone

നയതന്ത്ര ബന്ധം ശക്തിപ്പെടുത്തല്‍; മാലദ്വീപ് പ്രധാനമന്ത്രി മുയിസുഇന്ന് ഇന്ത്യയില്‍

SHARE THIS ON

ന്യൂഡല്‍ഹി: വിള്ളല്‍ വീണ നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ ലക്ഷ്യമിട്ട് നാലു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി മാലദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസു ഇന്ന് ഇന്ത്യയിലെത്തും.

മുയിസുവിന്റെ ആദ്യ ഔദ്യോഗിക സന്ദർശനമാണിത്. ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലാണ് മുമ്ബ് പങ്കെടുത്തത്.

ഉഭയകക്ഷി, പ്രാദേശിക, അന്താരാഷ്ട്ര വിഷയങ്ങളില്‍ മോദിയുമായി ചർച്ച നടത്തിയേക്കും. രാഷ്ട്രപതി ദ്രൗപദി മുർമുവുമായും കൂടിക്കാഴ്ചയുണ്ട്. തുടർന്ന് മുംബയിലും ബംഗളൂരുവിലും ബിസിനസ് പരിപാടികളില്‍ പങ്കെടുക്കും. ബംഗളൂരുവില്‍ മാലദ്വീപ് പ്രവാസികളുമായി സംവദിക്കും.

ചൈനയുടെ പിന്തുണയുള്ള ‘ഇന്ത്യാ വിരുദ്ധ” പക്ഷത്തിന്റെ നേതാവായി വിശേഷിക്കപ്പെടുന്ന മുയിസു 2023 നവംബറില്‍ ചുമതലയേറ്റ ശേഷം 85 ഇന്ത്യൻ സൈനികരെ പിൻവലിക്കാൻ ആവശ്യപ്പെട്ടത് നയതന്ത്ര ബന്ധത്തില്‍ വിള്ളല്‍ വീഴ‌്ത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുമായി ഒന്നിച്ചു പോകാനുള്ള നയമാണ് പിന്നീട് സ്വീകരിച്ചത്. മോദിക്കെതിരെ അപകീർത്തി പരാമർശം നടത്തിയ മന്ത്രിമാരെ സസ്‌പെൻഡ് ചെയ്‌തു.മേയില്‍ അവരുടെ വിദേശകാര്യ മന്ത്രി മൂസ സമീർ ഇന്ത്യയിലും

ആഗസ്റ്റില്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ മാലദ്വീപിലും സന്ദർശനം നടത്തി. സെപ്‌തംബറില്‍ ഇസ്ലാമിക് ബോണ്ട് പേയ്‌മെന്റ് ആൻഡ് ഇടപാടില്‍ മാലദ്വീപിന് ഇന്ത്യൻ സഹായം.

മാലദ്വീപുമായുള്ള ബന്ധത്തിന് ഇന്ത്യ നല്‍കുന്ന പ്രാധാന്യത്തിന്റെ തെളിവാണ് മുയിസുവിന്റെ സന്ദർശനമെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീർ ജയ്‌സ്വാള്‍ പറഞ്ഞു. സന്ദർശനം ഇരുരാജ്യങ്ങള്‍ക്കുമിടയിലെ സഹകരണത്തിനും ജനങ്ങള്‍ തമ്മിലുള്ള ശക്തമായ ബന്ധത്തിനും ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. ദീർഘകാല ബന്ധം കൂടുതല്‍ മെച്ചപ്പെടുത്താൻ സന്ദർശനം പ്രയോജനപ്പെടുമെന്ന് മുയിസുവിന്റെ ഓഫീസ് ഇറക്കിയ പ്രസ്താവനയില്‍ പറയുന്നു. മാലദ്വീപിന്റ വികസനത്തിലും വളർച്ചയിലും നിർണായക പങ്ക് വഹിക്കുന്ന രാജ്യങ്ങളുമായുള്ള ഉഭയകക്ഷി ബന്ധം പ്രധാനമാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!