KSDLIVENEWS

Real news for everyone

ഹജ്‌ജ്: കേരളത്തിൽ നിന്ന് 14,590 പേർക്ക് അവസരം

SHARE THIS ON

കരിപ്പൂർ: അടുത്ത ഹജ് യാത്രയ്ക്കുള്ള തീർഥാടകരെ തിരഞ്ഞെടുക്കാനുള്ള നറുക്കെടുപ്പ് ഡൽഹിയിൽ പൂർത്തിയായപ്പോൾ, കേരളത്തിൽനിന്ന് 14,590 പേർക്ക് അവസരം ലഭിച്ചു. കേരളത്തിലെ വെയ്റ്റിങ് ലിസ്‌റ്റിൽ ഇനി 6046 പേരാണ് അവശേഷിക്കുന്നത്. 20,636 അപേക്ഷകരാണ് കേരളത്തിൽ നിന്നുണ്ടായിരുന്നത്.

രാജ്യത്താകെ 1,51,981 പേർ അപേക്ഷിച്ചു. അവരിൽ 1,22,518 പേർക്ക് അവസരം ലഭിച്ചു. 65 വയസ്സ് കഴിഞ്ഞ വിഭാഗത്തിൽ അപേക്ഷിച്ചവരെയും മെഹ്റം (ആൺതുണ) ഇല്ലാതെ അപേക്ഷകരുടെ വിഭാഗത്തിൽ ഉൾപ്പെട്ടവരെയും നറുക്കെടുപ്പില്ലാതെ തിരഞ്ഞെടുത്തു.

അവസരം ലഭിച്ചവർ ആദ്യ ഗഡുവായി അടയ്ക്കേണ്ടത് 1,30,300 രൂപ.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!