KSDLIVENEWS

Real news for everyone

ഹരിയാനയില്‍ വീണ്ടും ബിജെപി; താളംതെറ്റിയ കോണ്‍ഗ്രസ് കിതയ്ക്കുന്നു, ജമ്മുവില്‍ നാഷണല്‍ സംഖ്യത്തിന് മുന്നേറ്റം

SHARE THIS ON

ന്യൂഡല്‍ഹി: ഹരിയാന നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടെണ്ണല്‍ തുടങ്ങിയ ആദ്യത്തെ മണിക്കൂറില്‍ വ്യക്തമായ ലീഡ് നേടിയ കോണ്‍ഗ്രസ് നാല് മണിക്കൂർ പിന്നിടുമ്ബോള്‍ കിതയ്ക്കുന്ന അവസ്ഥയിലേക്ക്.

സംസ്ഥാനത്ത് പുതിയ സർക്കാരുണ്ടാക്കാനുള്ള ഒരുക്കങ്ങളും കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷങ്ങള്‍ തുടക്കം കുറിക്കുകയും ചെയ്തിന് പിന്നാലെയാണ് ലീഡ് നില താഴേക്ക് പോയത്. ഏറ്റവും ഒടുവിലത്തെ കണക്കുകള്‍ പുറത്തുവരുമ്ബോള്‍ ബിജെപി കേവലഭൂരിപക്ഷവും കടന്ന് 48 സീറ്റിലും കോണ്‍ഗ്രസ് 36 സീറ്റിലുമുള്ള അവസ്ഥയിലാണ്. സംസ്ഥാനത്ത് നിർണായകമാകുമെന്ന് കരുതിയ ജെജപി ഇപ്പോഴും പൂജ്യത്തില്‍ തുടരുകയാണ്. മറ്റുള്ളവർ 6 സീറ്റലും ലീഡ് ചെയ്യുന്നു.

പത്ത് വർഷത്തെ ബിജെപി സർക്കാരിനെ താഴെയിറക്കുമെന്ന് എക്സിറ്റ് പോള്‍ ഫലങ്ങളും ചൂണ്ടിക്കാണിച്ചെങ്കിലും, അതൊക്കെ താളംതെറ്റിക്കുന്ന ഫലങ്ങളാണ് ഇപ്പോള്‍ ഹരിയാനയില്‍ നിന്ന് പുറത്തുവരുന്നത്. സീറ്റ് നില താഴ്ന്നതോടെ എഐസിസി ആസ്ഥാനത്തുള്ള നേതാക്കളും അമ്ബരുന്നു. സംസ്ഥാനത്തുണ്ടായിരുന്ന ഭരണവിരുദ്ധ വികാരം കൃത്യമായി മുതെലടുക്കാൻ കോണ്‍ഗ്രസിന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടുന്നതാണ്

ഇപ്പോള്‍ പുറത്തുവരുന്ന ഫലങ്ങള്‍. ഹരിയാനയിലെ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്ത് ജനറല്‍ സെക്രട്ടറിമാരുടെ യോഗം ജെപി നദ്ദ വിളിച്ചു ചേർത്തിട്ടുണ്ട്.

അതേസമയം, ജമ്മു കാശ്മീരില്‍ നാഷണല്‍ സംസംഖ്യത്തിന്റെ കൈപിടിച്ച്‌ ഇന്ത്യ സംഖ്യം മുന്നേറ്റം തുടരുകയാണ്. 49 സീറ്റില്‍ നാഷണല്‍ സംഖ്യം ലീഡ് ചെയ്യുമ്ബോള്‍ ബിജെപി 27ല്‍ തുടരുകയാണ്. പിഡിപി 5 സീറ്റിലും മറ്റുള്ളവർ 9 സീറ്റിലും ലീഡ് ചെയ്യുകയാണ്. കോണ്‍ഗ്രസ് ഇവിടെ ഏഴ് സീറ്റിലാണ് മുന്നിലുള്ളത്. നാഷണല്‍ സംഖ്യത്തില്‍ ഒമർ അബ്ദുള്ളയും പിഡിപിയുടെ മെഹബൂബ മുഫ്തിയും മത്സരിച്ച രണ്ടിടങ്ങളിലും മുന്നിലാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!