KSDLIVENEWS

Real news for everyone

കോഴിക്കോട് തിരുവമ്പാടിയില്‍ KSRTC ബസ് പുഴയിലേക്ക് മറിഞ്ഞ് യാത്രക്കാരി മരിച്ചു, ഒരാളുടെ നില ഗുരുതരം

SHARE THIS ON

കോഴിക്കോട്: തിരുവമ്പാടിയിൽ കെ.എസ്.ആ‍ർ.ടി.സി ബസ് പുഴയിലേക്ക് മറിഞ്ഞ് സ്ത്രീ മരിച്ചു. അപകടത്തെത്തുടർന്ന് ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഇവർ. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ബസ്സിലെ മുൻ സീറ്റിലെ യാത്രക്കാരിയായിരുന്നു ഇവർ. അപകടത്തിൽ പരിക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

തിരുവമ്പാടി – ആനക്കാം പൊയിൽ റൂട്ടിലാണ് അപകടം. തിരുവമ്പാടിയിൽനിന്ന് ആനക്കാംപൊയിലേലേക്ക് വന്ന ബസ് കലുങ്കിൽ ഇടിച്ച് പുഴയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.

ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടം നടന്നത്. 50-ഓളം ആളുകളാണ് ബസ്സിൽ ഉണ്ടായിരുന്നത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നാണ് പ്രാഥമിക വിവരം. കോഴിക്കോട് മെഡിക്കൽ കോളേജ് ഉൾപ്പെടെ വിവിധ ആശുപത്രികളിലാണ് പരിക്കേറ്റവർ ഉള്ളത്. പരിക്കേറ്റവരുടെ ആരോഗ്യനില സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

error: Content is protected !!