KSDLIVENEWS

Real news for everyone

തനിക്ക് വരുന്ന വിവാഹാലോചനകൾ മുടക്കുന്നു ; അയൽവാസിയുടെ കട ഇടിച്ചുനിരത്തി 31 കാരന്റെ പ്രതികാരം

SHARE THIS ON

കണ്ണൂര്‍: വരുന്ന വിവാഹാലോചനകള്‍ മുടക്കുന്നുവെന്ന ആരോപണത്താല്‍ അയല്‍വാസിയുടെ കട ഇടിച്ചുനിരത്തി 31കാരന്റെ പ്രതികാരം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് കട കൂമ്ബന്‍കുന്നിലെ പ്ലാക്കുഴിയില്‍ ആല്‍ബിന്‍ അയല്‍വാസിയുടെ കട ഇടിച്ചു നിരത്തിയത്.

പുളിയാര്‍മറ്റത്തില്‍ സോജിയുടെ പലചരക്ക് കടയും ചായക്കടയും പ്രവര്‍ത്തിക്കുന്ന കെട്ടിടമാണ് ആല്‍ബിന്‍ തകര്‍ത്ത് കളഞ്ഞത്. സംഭവത്തില്‍ ആല്‍ബിനെ പോലീസ് കസ്റ്റഡിയിലെടുത്തു. രാവിലെ കട തുറന്ന സോജി 9 മണിയോടെ കടയടച്ചു വീട്ടിലേക്ക് പോയ സമയത്താണു സംഭവം. തനിക്കു വരുന്ന വിവാഹാലോചനകള്‍ മുടക്കിയതിലുള്ള വൈരാഗ്യമാണു കട തകര്‍ക്കാന്‍ കാരണമെന്നു ആല്‍ബിന്‍ പോലീസിന് മൊഴി നല്‍കി.

എന്നാല്‍ ഇതു വാസ്തവ വിരുദ്ധമാണെന്നു സോജി പ്രതികരിച്ചു. അതേസമയം, കെട്ടിടം ഇടിഞ്ഞുവീഴുന്നതു കണ്ട് ഓടിയെത്തിയവരെ യുവാവ് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. കടയിലുണ്ടായിരുന്ന സാധനങ്ങളും ഫര്‍ണിച്ചറും നശിച്ചു. യുവാവിന്റെ പേരില്‍ കേസെടുക്കുകയും മണ്ണുമാന്തി യന്ത്രം കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി പോലീസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!