ദുബായ് മലബാർ കലാ സാംസ്കാരിക വേദി,സമർപ്പണം 2K24″ പ്രവേശന പാസ്സ് എം.പി.ഷാഫി ഹാജി ഉത്ഘാടനം ചെയ്തു

കാസർകോട്: ദുബൈ മലബാർ കലാ സാംസ്കാരിക വേദി കുമ്പള പൗരാവലിയുടെ സഹകരണത്തോട സംഘടിപ്പിക്കുന്ന റിട്ടയേർഡ് അഡീഷനൽ എസ്. പി. ടി പി രഞ്ജിത്തിനുള്ള അനുമോദനവും പ്രമുഖ വ്യവസായി യു. കെ. കുഞ്ഞബ്ദുല്ലയ്ക്കുള്ള തുളുനാട് ശ്രേഷ്ട്ട പുരസ്കാര വിതരണവും “സമർപ്പണം 2K24″ ന്റെ പ്രവേശന പാസ്സ് എം..പി. ഷാഫി ഹാജി ഉത്ഘാടനം ചെയ്തു.
നെല്ലിക്കുന്ന് ബീച്ച് റോഡിലെ എം.പി. കോമ്പൗണ്ടിൽ നടന്ന ചടങ്ങിൽ സംഘടക സമിതി ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷനു മായ അഷ്റഫ് കർള, വർക്കിങ് കമ്മിറ്റി ചെയർമാൻ എ. കെ. ആരിഫ്, ബ്ലോക്ക് പഞ്ചായത്ത് അംഗം ഹനീഫ പാറ, ബി എൻ മുഹമ്മദ് അലി, മെട്രോ ന്യൂസ് ചീഫ് എം. ഖമറുദ്ദീൻ തളങ്കര തുടങ്ങിയർ സംബന്ധിച്ചു.

