KSDLIVENEWS

Real news for everyone

വ്യത്യസ്തമായൊരു സമരം ;
കെഎം ഷാജിക്കെതിരെ ഇഞ്ചി നടൽ സമരവുമായി ഡിവൈഎഫ്ഐ

SHARE THIS ON

കോഴിക്കോട്: അനധികൃത സ്വത്ത് സമ്ബാദനം നടത്തിയ കെഎം ഷാജി എംഎല്‍എ സ്ഥാനം രാജിവെക്കുക എന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ ഇഞ്ചി നടല്‍ സമരം നടത്തി. മുതലക്കുളം മൈതാനിയില്‍ നടന്ന പ്രതിഷേധ സമരം ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി വി വസീഫ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന കമ്മിറ്റി അംഗം പി ഷിജിത്ത്, ജില്ലാ കമ്മിറ്റി അംഗം ആര്‍. ഷാജി എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. കെഎം ഷാജിക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയിരുന്നു.

ഷാജിയുടെ കാര്യം സമൂഹം ചര്‍ച്ച ചെയ്യുന്നുണ്ട്. പല ഏജന്‍സികളും അന്വേഷിക്കുന്നുണ്ട്. അതെല്ലാം വാര്‍ത്തയില്‍ വരുന്നുണ്ട്. പരാതികളില്‍ അതിന്റെ ഭാഗമായി അന്വേഷണവുമായി മുന്നോട്ട് പോകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!