KSDLIVENEWS

Real news for everyone

കാസർഗോഡ് പാസ്‌പോര്‍ട്ട് സേവാകേന്ദ്രം വീണ്ടും തുറന്നു ;

ആഴ്ചകൾക്ക് മുമ്പ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ടതായിരുന്നു

SHARE THIS ON

കാസർഗോഡ്: ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അടച്ചിട്ട പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം ഇന്ന് തുറന്നു. ഈ മാസം അഞ്ചിനാണ് ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത്. ഇതേ തുടര്‍ന്ന് പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അടച്ചിടുകയായിരുന്നു. അടച്ചിടുന്നത് സംബന്ധിച്ചോ എന്ന് തുറക്കുമെന്നോ മുന്നറിയിപ്പൊന്നും നല്‍കിയിരുന്നില്ല. ഇതേതുടര്‍ന്ന് അക്ഷയ കേന്ദ്രം വഴി ടോക്കണ്‍ എടുത്ത പലരും ഇവിടെയെത്തി പാസ്‌പോര്‍ട്ട് സേവാ കേന്ദ്രം അടച്ചിട്ടത് മൂലം തിരിച്ചുപോകുകയായിരുന്നു. പലരും മണിക്കൂറുകളോളം കാത്ത് നിന്നാണ് മടങ്ങിയത്. കോവിഡിന്റെ തുടക്കത്തില്‍ മാസങ്ങളോളമാണ് ഹെഡ്‌പോസ്റ്റോഫീസ് പരിസരത്തെ പാസ് പോര്‍ട്ട് സേവാ കേന്ദ്രം അടച്ചിട്ടത്. ഏറെ പ്രതിഷേധങ്ങള്‍ക്കൊടുവിലാണ് കഴിഞ്ഞ മാസം തുറന്നത്. അതിനിടെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചത് മൂലം മൂന്നാഴ്ച വീണ്ടും അടച്ചിടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!