KSDLIVENEWS

Real news for everyone

ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് : എം.സി ഖമറുദ്ദീന്‍ എംഎൽഎ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ പ്രത്യേക അന്വേഷണസംഘം എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു

SHARE THIS ON

കാസര്‍കോട്: ഫാഷന്‍ഗോള്‍ഡ് നിക്ഷേപതട്ടിപ്പുമായി ബന്ധപ്പെട്ട് തനിക്കെതിരെ രജിസ്റ്റര്‍ ചെയ്ത ക്രിമിനല്‍ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജ്വല്ലറി ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹരജിക്കെതിരെ പ്രത്യേക അന്വേഷണസംഘം എതിര്‍ സത്യവാങ്ങ്മൂലം സമര്‍പ്പിച്ചു. നിക്ഷേപകര്‍ മാനേജിംഗ് ഡയറക്ടര്‍മാരുമായാണ് കരാറുണ്ടാക്കിയതെന്നും പരാതികള്‍ സിവില്‍ കോടതിയിലാണ് നല്‍കേണ്ടതെന്നും ഖമറുദ്ദീന്‍ ഹരജിയില്‍ വ്യക്തമാക്കിയിരുന്നു. ചിലര്‍ നിക്ഷേപം പിന്‍വലിച്ചതും ഉയര്‍ന്ന ലാഭവിഹിതം നല്‍കിയതും ജ്വല്ലറിയെ പ്രതിസന്ധിയിലാക്കിയതായി ഹരജിയില്‍ ചൂണ്ടിക്കാട്ടി. ഈ ഹരജിയെ ചോദ്യം ചെയ്താണ് പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി) കഴിഞ്ഞ ദിവസം എതിര്‍ സത്യവാങ്ങ്മൂലം നല്‍കിയത്. തദ്ദേശതിരഞ്ഞെടുപ്പ് സമാഗതമായ സാഹചര്യത്തില്‍ എം.സി ഖമറുദ്ദീന്‍ വിഷയം ലീഗ് നേതൃത്വത്തിന് തലവേദന സൃഷ്ടിക്കുന്നുണ്ട്. ഖമറുദ്ദീന്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചുവെങ്കിലും എം.എല്‍.എ സ്ഥാനം ഒഴിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!