KSDLIVENEWS

Real news for everyone

കോണ്‍ഗ്രസ് മീഡിയ ഗ്രൂപ്പില്‍ നിന്ന് ‘ലെഫ്റ്റ്’ അടിച്ച് സരിന്‍; ഇടത് പാളയത്തിലേക്കെന്ന് അഭ്യൂഹങ്ങള്‍

SHARE THIS ON

തിരുവനന്തപുരം: കെ.പി.സി.സി മീഡിയ ഗ്രൂപ്പില്‍ നിന്ന് ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ പി. സരിന്‍ ലെഫ്റ്റ് ചെയ്തു. പാലക്കാട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അതൃപ്തി കാരണം സരിന്‍ രാജിവെച്ചേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടയിലാണ് ഈ നടപടി. 11.45 ന് സരിന്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്.

സരിനെ അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ് നേതാക്കളുടെ ശ്രമങ്ങള്‍ക്കിടെയാണ് ഔദ്യോഗിക വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് സരിന്‍ ലെഫ്റ്റ് അടിച്ചത്. ഇതോടെ സരിന്‍ രാജി പ്രഖ്യാപനം നടത്താനാണ് വാര്‍ത്താ സമ്മേളനം വിളിച്ചതെന്ന അഭ്യൂഹങ്ങള്‍ ശക്തമായി.

അതിനിടെ സരിന്‍ സി.പി.എമ്മുമായി ചര്‍ച്ച നടത്തിയെന്ന വാര്‍ത്തകളും സജീവമാണ്. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ സി.പി.എം നേതാക്കളൊന്നും തയ്യാറായിട്ടില്ല. അതേമസയം സരിന് അതൃപ്തിയുണ്ടെന്ന വാര്‍ത്തകള്‍ വി.കെ ശ്രീകണ്ഠന്‍ എം.പി നിഷേധിച്ചു. സരിന്‍ കോണ്‍ഗ്രസ് വിടുമെന്ന് കരുതുന്നില്ല. വിജയസാധ്യതയുള്ള സീറ്റില്‍ മത്സരിക്കാന്‍ എല്ലാവര്‍ക്കും താല്‍പര്യം കാണുമെന്നും എല്ലാം തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും വി.കെ. ശ്രീകണ്ഡന്‍ എം.പി വ്യക്തമാക്കി.

error: Content is protected !!