KSDLIVENEWS

Real news for everyone

ദുബൈ മലബാർ സാംസ്കാരിക വേദി സമർപ്പണം 2K24 ഒക്ടോബർ 19ന് കുമ്പളയിൽ

SHARE THIS ON

കാസറഗോഡ്: നാട്ടിലും മറുനാട്ടിലുമായി സാമൂഹിക സാംസ്കാരിക കലാ കായിക ജീവകാരുണ്യ മേഖലകളിൽ കാൽ നൂറ്റാണ്ടിലേറെ കാലമായി പ്രവർത്തനം നടത്തി കൊണ്ടി രിക്കുന്ന ദുബൈ മലബാർ കലാ സംസ് കാരിക വേദി  രണ്ടു പ്രമുഖ വ്യക്തികളെ ആദരിക്കുകയാണ്  ഉത്തര മലബാറിൽ മാലിന്യ സംസ്കരണ രംഗത്ത് വ്യത്യസ്തവും അതിനൂതനവുമായ ആശയങ്ങൾ കൊണ്ട്
ശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്ന രീതി സമൂഹത്തിന്റെ പൊതുബോധമാക്കി മാറ്റാൻ  കഴിയുന്നതിലൂടെ മാത്രമേ മാലിന്യ സംസ്കരണ സംവിധാനത്തിലെ ആധുനികവും ശാസ്ത്രീയവുമായ രീതികൾ സുസ്ഥിരമാക്കാകൂയെന്ന് തെളിയിച്ച് ശ്രദ്ധേയനായ വ്യക്തിത്വമാണ് യു കെ കുഞ്ഞബ്ദുല്ല ചെറുവത്തൂർ
പൊതുപ്രവർത്തന, വ്യവസായ മേഖലകളിൽ തൻ്റേതായ അടയാളപ്പെടുത്തലുകൾ നടത്തിയ പ്രമുഖ വ്യവസായി കൂടിയായ കുഞ്ഞബ്ദുല്ലയെ ദുബൈയ് മലബാർ കലാ സാംസ്കാരിക വേദി തുളുനാട് ശ്രേഷ്ട പുരസ്‌കാരം നൽകി ആദരിക്കലും .


ആധുനീക സാങ്കേതിക വിദ്യ അത്രമേൽ സ്വാധീനം ചെലുത്താത്ത, പോയ കാലത്ത് കുറ്റാന്വേഷണ രംഗത്ത് കേരള പൊലീസിന് അഭിമാനകരമായ നേട്ടങ്ങൾ സമ്മാനിച്ച് സർവീസിൽ നിന്നും വിരമിച്ച റിട്ട: എ എസ് പി
ടിപി രഞ്ജിത്തിനെ കുമ്പള പൗരാവലിയുടെ അനുമോദനവും സമർപ്പണം 2024..ഒക്റ്റോബർ 
19 നു  വൈകുന്നേരം 4 മണിക്ക് കുമ്പള റോയൽ ഖുബ ഹോട്ടൽ    ഓഡിറ്റോ റിയത്തിൽ നടക്കും കാസറഗോഡ് എം പി രാജ് മോഹൻ ഉണ്ണി ത്താൻ  ഉത്ഘാടനം ചെയ്യും എ കെ എം  അഷ്‌റഫ്‌ എം എൽ എ , എൻ എ നെല്ലി ക്കുന്ന് എം എൽ എ ,എന്നിവർ മുഖ്യ അതിഥികൾ ആയിരിക്കും
ചടങ്ങിൽ വിവിധ മേഖലകളിലെ പ്രമുഖർക്കും പ്രതേകം അനുമോദനങ്ങൾ നൽകും ജന പ്രതിനിധികൾ പൊലീസ് ഉദ്യോഗസ്ഥന്മാർ, സാമൂഹ്യ സാംസ്കാരിക വാണിജ്യ മേഖലകളിലെ പ്രമുഖർ സംബഡിക്കും.    പ്രഗൽപ കലാ കാരൻമാർ ഒരുക്കുന്ന സംഗീത വിരുന്നും ചടങ്ങിന് മാറ്റ് കൂട്ടും പ്രവേശനം പാസ് മൂലം നിയന്ദ്രിക്കും പത്ര സമ്മേളനത്തിൽ കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും സംഘാടക സമിതി ചെയർ പേഴ്‌സ്നുമായ താഹിറ യുസഫ് ,കാസറഗോഡ് ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ,സംഘാടക സമിതി ജനറൽ കൺവീനറുമായ അഷ്റഫ് കർള,ട്രഷറർ കെ പി മുനീർ. മഞ്ജുനാഥ ആൾവ, എകെ ആരിഫ്,യുസഫ് ഉൾവാർ തുടങ്ങിയർ സംബന്ധിച്ചു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!