KSDLIVENEWS

Real news for everyone

തൃശൂരില്‍ ബസിന് മുകളില്‍ വിവാഹ സംഘത്തിന്റെ സാഹസിക യാത്ര; ബസ് കസ്റ്റഡിയില്‍, അഞ്ചുപേര്‍ക്കെതിരെ കേസ്

SHARE THIS ON

തൃശൂർ: ബസിന് മുകളില്‍ കയറി സാഹസിക യാത്ര നടത്തിയ സംഭവത്തില്‍ കേസെടുത്ത് പൊലീസ്. മണ്ണുത്തിയിലാണ് വിവാഹ സംഘം സഞ്ചരിച്ച ബസിന് മുകളില്‍ മൂന്ന് യുവാക്കള്‍ കയറി യാത്ര ചെയ്തത്.

സംഭവത്തില്‍ ബസ് കസ്റ്റഡിയിലെടുക്കുകയും ബസിന്റെ ഡ്രൈവറും ക്ലീനറും ഉള്‍പ്പെടെ അഞ്ച് പേർക്കെതിരെ പൊലീസ് കേസെടുക്കുകയും ചെയ്തു. വിവരം കിട്ടിയതിനെ തുടർന്ന് മണ്ണുത്തിയില്‍ നിന്ന് ചിറക്കക്കോട് ഭാഗത്തേക്ക് വരുമ്ബോഴാണ് പൊലീസ് ഇവരെ പിന്തുടർന്ന് പിടികൂടുന്നത്.

യുവാക്കള്‍ക്കെതിരേ അപകടകരമായി യാത്ര ചെയ്തതിനും, ഡ്രൈവര്‍ക്കും ക്ലീനര്‍ക്കുമെതിരെ ഈ രീതിയില്‍ യാത്ര ചെയ്യാന്‍ സഹായിച്ചതിനുമാണ് കേസെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!