KSDLIVENEWS

Real news for everyone

റെക്കോർഡുകൾക്ക് മേലെ റെക്കോർഡ്; സ്വര്‍ണ വില കുതിക്കുന്നു: പവന് 58,720 രൂപയായി

SHARE THIS ON

സ്വര്‍ണ വിലയില്‍ വീണ്ടും മുന്നേറ്റം. ബുധനാഴ്ച്ച പവന് 320 രൂപയാണ് കൂടിയത്. ഗ്രാമിന് 40 രൂപ കൂടി 7340 രൂപയായി. രണ്ടാഴ്ചക്കിടെ മാത്രം സ്വര്‍ണ വിലയിലുണ്ടായ വര്‍ധന 2,520 രൂപയാണ്.

കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം സ്വര്‍ണ്ണത്തിന്റെ വില 78,755 രൂപയാണ്. ഡോളര്‍ സൂചികയിലെ കുതിപ്പാണ് ഇപ്പോഴത്തെ വര്‍ധനവിന്റെ പ്രധാന കാരണം.
ആഗോളതലത്തില്‍ സ്വര്‍ണത്തിന്റെ വില യുഎസ് ഡോളറിലാണ് കണക്കാക്കുന്നത്. അതുകൊണ്ടുതന്നെ ഡോളര്‍ കരുത്താര്‍ജിക്കുമ്പോള്‍ മറ്റ് കറന്‍സികളില്‍ സ്വര്‍ണത്തിന്റെ മൂല്യമുയരാനിടയാകുന്നു.

ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍, രാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക വെല്ലുവിളികള്‍, പലിശ നിരക്ക് കുറയ്ക്കല്‍ എന്നിവയും സ്വര്‍ണ വിലയെ സമീപകാലയളവില്‍ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. വരും ദിവസങ്ങളിലും വര്‍ധന തുടരാനാണ് സാധ്യത.

error: Content is protected !!