KSDLIVENEWS

Real news for everyone

46 കോടിയുടെ ബിഗ് ടിക്കറ്റ്; മലയാളിയടക്കം 9 സുഹൃത്തുക്കൾക്ക് സമ്മാനം

SHARE THIS ON

അബുദാബി: ബിഗ് ടിക്കറ്റിലൂടെ കോടീശ്വരനായി മലയാളി. ഷാർജയിൽ ജോലി ചെയ്യുന്ന പ്രിൻസ് കോലശ്ശേരിക്കും കൂട്ടുകാർക്കുമാണ് അബുദാബി ബിഗ് ടിക്കറ്റിന്റെ 46 കോടി രൂപ സമ്മാനം ലഭിച്ചത്. ഇതിൽ ഒരാളുടെ വിവാഹം അടുത്ത വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ബംബർ സമ്മാനം.

ഇത്രയ്ക്ക് വലിയ തുക സമ്മാനമായി ലഭിച്ചെന്ന് പ്രിൻസ് കോലശ്ശേരിക്കും കൂട്ടുകാർക്കും ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. 20 ദശലക്ഷം ദിർഹമാണ് സമ്മാനമായി ലഭിച്ചത്. കഴിഞ്ഞ മാസം നാലിനാണ് പ്രിൻസും ഒമ്പത് കൂട്ടുകാരും ചേർന്ന് അബുദാബി ബിഗ് ടിക്കറ്റ് എടുത്തത്. ഓരോരുത്തരും 100 ദിർഹം വീതം പങ്കിട്ട് പ്രിൻസിന്റെ പേരിൽ ടിക്കറ്റെടുത്തു. 197281 ആയിരുന്നു ടിക്കറ്റ് നമ്പർ.

ബിഗ് ടിക്കറ്റ് അടിച്ചതായി ആദ്യം കൂട്ടുകാരൻ പറഞ്ഞെങ്കിലും വിശ്വസിച്ചില്ല. അധികൃതർ നേരിട്ട് വിളിച്ചപ്പോഴാണ് ബോധ്യം വന്നതെന്ന് പ്രിൻസ് പറയുന്നു. സമ്മാനത്തുക പത്തുപേരും തുല്യമായി വീതിച്ചെടുക്കും. 2015-ലാണ് എഞ്ചിനീയറായ പ്രിൻസ് യുഎഇ-യിൽ എത്തിയത്. ഭാര്യയും യുഎഇയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. സാമ്പത്തിക ബുദ്ധിമുട്ടുകാരണം മക്കളുടെ പഠനം നാട്ടിലേക്ക് മാറ്റിയിരുന്നു. വീടുപണി അടക്കമുള്ള സാമ്പത്തിക പരാധീനതകൾക്കിടെയാണ് കോടികളുടെ ലോട്ടറിയടിച്ചത്.

error: Content is protected !!