KSDLIVENEWS

Real news for everyone

കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്‍ ഭാഗത്ത് കാര്‍ വന്നിടിച്ചു; ബസിന്റെ ടയറുകളും ആക്സിലും ഊരി തെറിച്ചു

SHARE THIS ON

കൊല്ലം: കാർ പിൻ ഭാഗത്ത് വന്നിടിച്ച് കെ.എസ്.ആർ.ടി.സി ബസിൻ്റെ പിൻ ഭാഗത്തെ ടയറുകളും ആക്‌സിലും അടക്കം ഊരി തെറിച്ചു. കൊല്ലം കൊട്ടാരക്കരയിലാണ് സംഭവം. തിങ്കളാഴ്ച‌ രാവിലെ ഏഴ് മണിയോടെയായിരുന്നു സംഭവം. കൊട്ടാരക്കരയിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന കൊട്ടാരക്കര ഡിപ്പോയിലെ ഓർഡിനറി ബസിന്റെ ടയറാണ് ഊരി തെറിച്ചത്. സംഭവം നടക്കുമ്പോൾ ബസിൽ നിറയെ ആളുകളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് വൻ അപകടം ഒഴിവായത്. യാത്രക്കാർക്ക് ആർക്കും പരിക്കില്ല. കാറോടിച്ചയാൾക്ക് നിസാര പരിക്കുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!