ലണ്ടനിൽ ഇമാറാത്ത് അൽ ഇത്തിഹാദുമായി ഇഖ്ബാൽ

ദുബൈ: ദുബൈയിൽ നിന്ന് ലണ്ടനിലെത്തി ഈദ് അൽ ഇമാറാത്ത് പ്രചാരണം.ദുബൈയിൽ എല്ലാ യു എ ഇ ദേശീയ ദിനാഘോഷ വേളകളിലും വാഹനം അലങ്കരിച്ചു ശ്രദ്ധേയനായ കാസർകോട് ബേക്കൽ സ്വദേശി ഇഖ്ബാൽ ഹബ്തൂറാണ് വേറിട്ട വഴി തിരഞ്ഞെടുത്തത്.ലണ്ടനിലെ ബക്കിംഗ്ഹാം കൊട്ടാരം,പാർലമെൻറ് മന്ദിരം,ലണ്ടൻ ബ്രിഡ്ജ് തുടങ്ങിയ സ്ഥലങ്ങളിൽ യു എ ഇ ഭരണാധികാരികളുടെ ചിത്രങ്ങളും പതാകയും ആലേഖനം ചെയ്ത വാഹനം പ്രദർശിപ്പിച്ചു.
നിരവധി വിദേശികൾ ഇതിൻ്റെ ചിത്രങ്ങൾ പകർത്തിയതായി ഇഖ്ബാൽ അറിയിച്ചു.53-ാം ദേശീയദിനമായതിനാൽ 53 വർഷം പഴക്കമുള്ള ആഡംബര വാഹനമാണ് അലങ്കരിച്ചത്.യു എ ഇ പ്രസിഡൻറ് മുഹമ്മദ് ബിൻ സായിദ് ,യു എ ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് തുടങ്ങിയവരുടെ ചിത്രങ്ങളാണ് പതിച്ചത്.ഇഖ്ബാൽ 13 വർഷം ദുബൈയിൽ കാർ പ്രദർശനം നടത്തിയിട്ടുണ്ട്.ബന്ധുവും ബ്രിട്ടീഷ് പൗരനുമായ സഹീർ റഹിമാനും ചേർന്നാണ് പ്രചാരണം നടത്തിയത്

