KSDLIVENEWS

Real news for everyone

സെലക്ടര്‍മാര്‍ക്കുള്ള തന്റെ മറുപടി ബാറ്റിലൂടെയെന്ന് തെളിയിച്ച് സൂര്യകുമാര്‍ യാദവ്, പ്ലേ ഓഫ് ഉറപ്പാക്കി മുംബൈ

SHARE THIS ON

മുംബൈയ്ക്ക് പ്ലേ ഓഫ് ഉറപ്പാക്കി സൂര്യകുമാര്‍ യാദവിന്റെ തകര്‍പ്പന്‍ ഇന്നിംഗ്സ്. റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഇന്ന് നേടിയ 5 വിക്കറ്റ് വിജയത്തോടെയാണ് മുംബൈ 16 പോയിന്റിലേക്ക് എത്തിയത്. 19.1 ഓവറിലാണ് മുംബൈയുടെ മികച്ച വിജയം. 43 പന്തില്‍ നിന്ന് 79 റണ്‍സ് നേടിയ യാദവ് 10 ഫോറും 3 സിക്സും നേടി.

സൂര്യകുമാര്‍ യാദവിന്റെ ബാറ്റിംഗ് ബലത്തിലാണ് ഇന്ന് മുംബൈയുടെ വിജയം. വലിയ സ്കോര്‍ നേടുമെന്ന് തോന്നിപ്പിച്ച ബാംഗ്ലൂരിനെ 164 റണ്‍സില്‍ പിടിച്ച് കെട്ടിയെങ്കിലും ചേസിംഗ് അത്ര എളുപ്പമായിരുന്നില്ല മുംബൈയ്ക്ക്. 5.3 ഓവറില്‍ 37 റണ്‍സ് കൂട്ടുകെട്ടിന് ശേഷം ഡി കോക്കും(18) ഇഷാന്‍ കിഷനും(52) പുറത്തായ ശേഷം സൂര്യകുമാര്‍ യാദവ് ആണ് മുംബൈയെ മുന്നോട്ട് നയിച്ചത്

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!