സമാഗമം 2024: ബ്രൗഷർ പ്രകാശനം ചെയ്തു

കാസർഗോഡ്: കുമ്പള ഗവൺമെൻ്റ് ഹയർ സെക്കന്ററി സ്കൂൾ 1991 എസ് എസ് എൽ സി ബാച്ചിലെ വിദ്യാർത്ഥികളുടെ സംഗമം ഡിസംബർ 21 ന് കുമ്പള ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. പരിപാടിയുടെ ബ്രൗഷർ കാസറഗോഡ് എ.ഡി.എം ശ്രീ അഖിൽ പി. പ്രകാശനം ചെയ്തു
1991 എസ് എസ് എൽ സി ബാച്ച് വിദ്യാർത്ഥിയും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷറഫ് കർള, പൂർവ്വ വിദ്യാർത്ഥികളായ മഹാത്മാ കോളജ് മാനേജിംഗ് ഡയറക്ടർ ആൻഡ് പ്രിൻസിപ്പാൾ കെ എം എ സത്താർ, കേരള ജേർണലിസ്റ്റ്സ് യൂണിയൻ കാസറഗോഡ് ജില്ല പ്രസിഡൻ്റ് അബ്ദുൽ ലത്തീഫ് മാസ്റ്റർ ഉളുവാർ, പ്രവാസി വ്യാപാരി ബി എം അബൂബക്കർ സിദ്ദീഖ് ബംബ്രാണ, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

