KSDLIVENEWS

Real news for everyone

കാഞ്ഞങ്ങാട് നഗരത്തില്‍ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു; വന്‍ ദുരന്തം ഒഴിവായത് ഭാഗ്യത്തിന്

SHARE THIS ON

കാസർകോട്: കാഞ്ഞങ്ങാട് നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. വൻ ദുരന്തം ഒഴിവായത് ഭാഗ്യത്തിന്. വെള്ളിയാഴ്ച രാവിലെ 9 മണിയോടെയാണ് സംഭവം.

കാസർകോട് നിന്ന് പയ്യന്നൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിന് കോട്ടച്ചേരി ട്രാഫിക് സർക്കിളിന് സമീപത്തു വച്ചാണ് തീപിടിച്ചത്. മുൻഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ട ഡ്രൈവർ ബസ് റോഡരികിൽ നിർത്തി. മുൻഭാഗത്തെ ടയറിന് സമീപത്തു നിന്നാണ് തീ ഉയരുന്നത് കണ്ടത്. ഉടൻ യാത്രക്കാരെയെല്ലാം പുറത്തിറക്കി.

വിവരമറിഞ്ഞെത്തിയ ഹോം ഗാർഡുമാരും ചുമട്ടുതൊഴിലാളികളും ചേർന്ന് സമീപത്തെ കടകളിൽ നിന്ന് വെള്ളം എത്തിച്ചു തെളിച്ചു. ബസിലെ യാത്രക്കാരുടെ കൈവശം ഉണ്ടായിരുന്ന കുപ്പിവെള്ളവും തീ കെടുത്താൻ ഉപയോഗിച്ചു. പെട്ടെന്ന് തന്നെ തീയണക്കാൻ കഴിഞ്ഞതാണ് വലിയ അപകടം ഒഴിവാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിനു കാരണമെന്ന് സംശയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!