KSDLIVENEWS

Real news for everyone

ബോവിക്കാനം എരിഞ്ഞിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികളെ കാണാതായി; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്കായി തെരച്ചില്‍

SHARE THIS ON

കാസർകോട്: ആദൂർ, പൊലീസ് സ്റ്റേഷൻ പരിധിയിലെ എരിഞ്ഞിപ്പുഴയിൽ കുളിക്കാൻ ഇറങ്ങിയ മൂന്നു കുട്ടികളെ കാണാതായി. ഇവരിൽ ഒരാളെ കരയ്ക്കെടുത്ത് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുറ്റിക്കോലിൽ നിന്നെത്തിയ ഫയർഫോഴ്‌സും നാട്ടുകാരും തെരച്ചിൽ തുടരുന്നു.

എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിൻ്റെ മകൻ റിയാസ് (17)ആണ് മരണപ്പെട്ടത്. മൃതദേഹം ചെർക്കള കെ.കെ പുറത്തെ സ്വകാര്യ ആശുപത്രിയിൽ. അഷ്റഫിന്റെ മകൻ യാസിൻ (13), മജീദിന്റെ മകൻ സമദ് (13) എന്നിവർക്കായാണ് തെരച്ചിൽ നടത്തുന്നത്. ശനിയാഴ്‌ച ഉച്ചയ്ക്കാണ് അപകടം. ബന്ധുക്കളായ മൂന്നു കുട്ടികളും പുഴയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് അപകടം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!