ജയിലിലെ അനുഭവം മോശം, സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ല: പി.വി അന്‍വര്‍

മലപ്പുറം: നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ച കേസില്‍ അറസ്റ്റിലായ തനിക്ക് ജയിലില്‍ എം.എല്‍.എ. എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിച്ചില്ലെന്ന് പി.വി. അന്‍വര്‍ എം.എല്‍.എ. ജയിലിലെ അനുഭവം മോശമായിരുന്നു. എം.എല്‍.എയെന്ന നിലയില്‍ ലഭിക്കേണ്ട പരിഗണനകള്‍ എന്താണെന്ന് പഠിച്ച ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ജയിലിന് പുറത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
‘എം.എല്‍.എ.എന്ന നിലയില്‍ ലഭിക്കേണ്ട പരിഗണന ലഭിച്ചിട്ടില്ല. കഴിക്കാന്‍ പറ്റുന്ന ഭക്ഷണല്ല എനിക്ക് തന്നത്. രാവിലെ ഒരു ചായയും ഒരുകഷണം ചപ്പാത്തിയും കഴിച്ചു. ജയിലില്‍ എല്ലാം മോശമാണെന്ന അഭിപ്രായം എനിക്കില്ല. തടവുകാരുമായി സംസാരിച്ചു. മോശമല്ലാത്ത രീതിയില്‍ ജയില്‍ അധികാരികള്‍ കൈകാര്യം ചെയ്യുന്നുണ്ട്’, അന്‍വര്‍ പറഞ്ഞു.
‘സാധാരണ തടവുകാര്‍ക്ക് ലഭിക്കുന്നതില്‍നിന്ന് ഒരു കട്ടില് മാത്രമാണ് അധികമായി അനുവദിച്ചത്. ഒരു തലയിണ ചോദിച്ചിട്ട് തന്നിട്ടില്ല. വ്യക്തിപരമായി സംശയം തോന്നിയതുകൊണ്ട് ഉച്ചഭക്ഷണം കഴിച്ചില്ല. പലര്‍ക്കും വിഷം കൊടുത്തും കത്തിയെടുത്ത് കുത്തിയും ഒക്കെ കൊന്ന് പരിചയമുള്ളവരാണല്ലോ? ചിലപ്പോള്‍ എന്റെ തോന്നലാവാം, എന്നാല്‍ സ്വാഭാവികമായി എനിക്ക് സംശയം തോന്നി. അതുകൊണ്ടാണ് ഭക്ഷണം കഴിക്കാത്തത്’, അന്‍വര്‍ പറഞ്ഞു.

