KSDLIVENEWS

Real news for everyone

ഹയര്‍ സെക്കൻഡറി പൊതുപരീക്ഷകള്‍ നടത്താൻ പണമില്ല! കുട്ടികളുടെ ഫീസ് പിരിച്ച്‌ നടത്താൻ ഉത്തരവ്

SHARE THIS ON

തിരുവനന്തപുരം: ഹയർ സെക്കൻഡറി പൊതുപരീക്ഷകള്‍ നടത്താൻ പണമില്ലാതെ വിദ്യാഭ്യാസ വകുപ്പ്. മാർച്ചില്‍ നടത്തേണ്ട പരീക്ഷാ ചെലവിനുള്ള പണം സ്വന്തം അക്കൗണ്ടില്‍ നിന്നെടുക്കാനാണ് സ്കൂളുകള്‍ നിർദ്ദേശം നല്‍കിയിരിക്കുന്നത്.

കുട്ടികളില്‍ നിന്ന് ഫീസായും മറ്റും പിരിച്ചെടുത്ത് പരീക്ഷ നടത്താൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ ഉത്തരവിറക്കി. അക്കൗണ്ടില്‍ തുകയില്ലെന്നാണ് ഉത്തരവില്‍ നല്‍കുന്ന വിശദീകരണം.

പരീക്ഷാ നടത്തിപ്പിനുള്ള പണം വക മാറ്റി ചെലവഴിച്ചതിനാല്‍ പ്രതിസന്ധിയുണ്ടായി എന്നാണ് ആരോപണം.ഒന്നും രണ്ടും വർഷ ഹയർ സെക്കൻഡറി പരീക്ഷകളും ഇമ്ബ്രൂവ്മെന്റ് പരീക്ഷയും നടത്താൻ വിദ്യാഭ്യാസ വകുപ്പില്‍ പണമില്ല. പൊതു പരീക്ഷകള്‍ക്കായി കുട്ടികളില്‍ നിന്നും സർക്കാർ പ്രത്യേകം ഫീസ് ഈടാക്കാറുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!