ബാലരാമപുരത്ത് രണ്ട് വയസുകാരിയെ കൊലപ്പെടുത്തിയത് അമ്മാവന്‍; കിണറ്റിലെറിഞ്ഞത് ജീവനോടെ

ബാലരാമപുരത്ത് രണ്ട് വയസുകാരി ദേവേന്ദുവിനെ കൊലപ്പെടുത്തിയത് അമ്മാവന്‍ ഹരികുമാറെന്ന് പോലീസ്. ഇദ്ദേഹം കുറ്റം സമ്മതിച്ചതായും പോലീസ് പറഞ്ഞു.
ജീവനോടെ കുട്ടിയെ കിണറ്റിലെറിയുകയായിരുന്നു.
ഇന്ന് രാവിലെയാണ് നാടിനെ നടുക്കിയ ദാരുണ സംഭവം അരങ്ങേറിയത്. സംഭവത്തില്‍ തുടക്കംമുതലേ ദുരൂഹത നിലനിന്നിരുന്നു. കോട്ടുകാല്‍ക്കോണം സ്വദേശികളായ ശ്രീതുവിന്റെയും ശ്രീജിത്തിന്റെയും മകള്‍ ദേവേന്ദു (രണ്ടര) ആണ് മരിച്ചത്. ഇന്നലെ രാത്രി വീട്ടില്‍ മാതാപിതാക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന കുട്ടിയെ ഇന്നു രാവിലെയാണ് കാണാനില്ലെന്നു മനസിലായത്. തുടര്‍ന്ന് ഫയർഫോഴ്സ് എത്തി നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ കുഞ്ഞിന്‌റെ മൃതദേഹം കണ്ടെത്തിയത്.
കുട്ടിയുടെ അച്ഛന്‍, അമ്മ, അമ്മയുടെ സഹോദരന്‍, മുത്തശ്ശി എന്നിവരെ പോലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തിരുന്നു. പുലര്‍ച്ചെ അഞ്ചരയോടെയാണ് കുട്ടിയെ കാണാനില്ലെന്ന വിവരം പോലീസ് അറിയുന്നത്. അപ്പോള്‍ത്തന്നെ സ്ഥലത്തെത്തി തിരച്ചില്‍ തുടങ്ങിയിരുന്നു. അഞ്ച് മണിയോടെ വീട്ടില്‍ തീപിടിത്തം ഉണ്ടായിട്ടുണ്ട്. കുട്ടിയുടെ അമ്മാവൻ കിടന്ന മുറിയിലാണ് തീപിടിത്തമുണ്ടായത്. മുറിയില്‍ മണ്ണെണ്ണയുടെ ഗന്ധം ഉണ്ടായിരുന്നതായി കുട്ടിയെ കാണാനില്ലെന്ന സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ എം വിൻസെന്റ് എംഎല്‍എ പറഞ്ഞു. ഇതിനുശേഷമാണ് കുട്ടിയെ കാണുന്നില്ലെന്ന് മനസിലായതെന്നാണ് വീട്ടുകാർ പറഞ്ഞതെന്നും എംഎല്‍എ പറഞ്ഞു. സാമ്ബത്തിക ബാധ്യത ഉണ്ടായിരുന്നതായും പറയപ്പെടുന്നു. ബന്ധുക്കള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു എന്നാണ് വിവരം.

