KSDLIVENEWS

Real news for everyone

വിവാദങ്ങള്‍ക്കൊടുവില്‍ പ്രധാനമന്ത്രി മോദി അമേരിക്കയില്‍; ട്രംപുമായുള്ള കൂടിക്കാഴ്ച്ച ഇന്ന്

SHARE THIS ON

വാഷിങ്ടണ്‍: രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി അമേരിക്കയിലെത്തി. അമേരിക്കൻ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപുമായി കൂടിക്കാഴ്ച്ച നടത്തും. ഊഷ്മളമായ വരവേല്‍പ്പാണ് മോദിക്ക് ലഭിച്ചത്.

ഇന്ത്യൻ കുടിയേറ്റക്കാരെ വിലങ്ങുവെച്ച്‌ നാട്ടിലേക്കയച്ചത് ചർച്ചയാകുമോ എന്നതില്‍ വ്യക്തതയില്ല. നിരവധി വ്യാപാര,നിക്ഷേപ കരാറുകള്‍ മോദി ഒപ്പുവെച്ചേക്കും. ഇലോണ്‍ മസ്‌ക് അടക്കമുള്ള പ്രമുഖരുമായി കൂടിക്കാഴ്ച്ച നടത്തും.

ട്രംപ് രണ്ടാമത് അധികാരത്തില്‍ വന്നതിന് ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയായിരിക്കും ഇത്. ട്രംപ് അധികാരത്തില്‍ വന്ന് ആഴ്ചകള്‍ക്കുള്ളില്‍ തന്നെ ഉഭയകക്ഷി ചർച്ചയ്ക്ക് പോകുന്ന നേതാക്കളിലൊരാളാണ് മോദി.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!