KSDLIVENEWS

Real news for everyone

ദേശീയപാത വികസനം: മൊഗ്രാൽ പഴയ പാലത്തിൽ മിനുക്കുപണി മാത്രം; സർവീസ് റോഡ്, നടപ്പാത സൗകര്യം ഇല്ലാത്തത് ജനങ്ങൾക്ക് ദുരിതമാകും, ആശങ്ക

SHARE THIS ON

മൊഗ്രാൽ: നാട്ടുകാരുടെ ആശങ്ക നിലനിർത്തി ദേശീയപാതയിൽ മൊഗ്രാൽ പഴയ പാലത്തിൽ മിനുക്കുപണികൾ തുടങ്ങി. ഇവിടെ 2 വരി പാത നിലനിർത്തും. കാസർകോട്ട് നിന്ന് തലപ്പാടി ഭാഗത്തേക്ക് സ്ലിപ് റോഡ് കഴിഞ്ഞാൽ അവിടെ നിന്ന് മൊഗ്രാൽ പാലം വഴി പോകാൻ സർവീസ് റോഡ്, നടപ്പാത സൗകര്യം ഇല്ലാത്തത് ജനങ്ങൾക്ക് ദുരിതമാകും. 3 വരി പാതയായി പുനർനിർമിക്കണമെന്ന ആവശ്യം അധികൃതർ നിരസിച്ചു. പഴയ പാലം നിലനിർത്തി പ്രവൃത്തികൾ ആരംഭിച്ചിരിക്കെ 3 വരി എന്നത് ഇവിടെ എത്തുമ്പോൾ 2 വരിയായി ചുരുങ്ങും.

ഇത് ഈ റൂട്ടിലോടുന്ന വലിയ ചരക്ക് വാഹനങ്ങൾക്കും മറ്റും ദുരിതമാകും. പാലത്തിലെത്തുമ്പോൾ പൊടുന്നനെ പാത രണ്ടായി ചുരുങ്ങുന്നത് കുതിച്ചുവരുന്ന വാഹനങ്ങൾ അപകടങ്ങളിൽപെടാനുള്ള സാധ്യത വർധിപ്പിക്കുമെന്ന ആശങ്കയിലാണു നാട്ടുകാർ. പഴയ മൊഗ്രാൽ പാലം പൊളിച്ചു 3 വരി പാത സൗകര്യം ഒരുക്കുകയും സർവീസ് റോഡ് നിർമിക്കുകയും ചെയ്താൽ ഇതിനു പരിഹാരമാകുമെന്ന് കേന്ദ്രമന്ത്രി ഉൾപ്പെടെയുള്ളവർക്ക് മൊഗ്രാൽ ദേശീയ വേദി ഭാരവാഹികൾ നൽകിയ നിവേദനത്തിൽ അറിയിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!