ആലപ്പുഴ ചെട്ടികാട് ഗുണ്ടകള്‍ തമ്മില്‍ കത്തിക്കുത്ത്; ഏറ്റുമുട്ടിയത് നിരവധി കേസുകളിലെ പ്രതികള്‍

ആലപ്പുഴ: ചെട്ടികാട് ഗുണ്ടകള്‍ തമ്മില്‍ കത്തിക്കുത്ത്. ഗുണ്ടകളായ തുമ്പി ബിനു, ജോണ്‍ കുട്ടി എന്നിവരാണ് നടുറോഡില്‍ പരസ്പരം ഏറ്റുമുട്ടിയത്. ആക്രമണത്തില്‍ ബിനുവിനും ജോണ്‍ കുട്ടിക്കും പരുക്കേറ്റിട്ടുണ്ട്. നിരവധി കേസുകളില്‍ പ്രതികളാണ് ഇരുവരും.
ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ചെട്ടികാട് ജംഗ്ഷനില്‍ മീന്‍ തട്ട് ഇടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് ഏറ്റുമുട്ടലില്‍ കലാശിച്ചതെന്ന് നാട്ടുകാര്‍ പറയുന്നു. പോലീസെത്തി ആംബുലന്‍സില്‍ ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു.
സംഭവത്തില്‍ പോലീസ് കേസെടുത്തു.

