KSDLIVENEWS

Real news for everyone

ആലുവയില്‍ 13 വയസുള്ള കുട്ടിയെ കാണാതായി; ഫോണ്‍ സ്വിച്ച്‌ ഓഫ്, അന്വേഷണം വ്യാപിപ്പിച്ച്‌ പൊലീസ്

SHARE THIS ON

കൊച്ചി: ആലുവയില്‍ 13 വയസുള്ള കുട്ടിയെ കാണാതായെന്ന് പരാതി. ആലുവ എസ്‌എൻഡിപി സ്കൂള്‍ വിദ്യാർത്ഥിയായ തായിക്കാട്ടുകര കുന്നത്തേരി സ്വദേശി സാദത്തിന്റെ മകൻ അല്‍ത്താഫ് അമീനെയാണ് കാണാതായത്.

സംഭവത്തില്‍ ആലുവ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ചൊവ്വാഴ്ച രാത്രി മുതലാണ് കുട്ടിയെ കാണാതായത്. വീട്ടില്‍ നിന്ന് ചായ കുടിക്കാനെന്ന് പറഞ്ഞ് പോയതാണ് കുട്ടി. പിന്നീട് വീട്ടിലേക്ക് തിരികെ വന്നില്ല. ഇതിനെ തുടർന്നാണ് വീട്ടുകാർ പൊലീസില്‍ പരാതി നല്‍കിയത്. സാമ്ബത്തികമായോ മറ്റു തരത്തിലോ കുട്ടിയെ അലട്ടുന്ന പ്രശ്നങ്ങളില്ലെന്ന് വീട്ടുകാർ പറയുന്നു. പൊലീസ് ഫോണ്‍ കേന്ദ്രീകിരിച്ചാണ് അന്വേഷണം നടത്തുന്നത്. നിലവില്‍ ഫോണ്‍ സ്വിച്ച്‌ ഓഫാണ്. കുട്ടി എവിടെയാണെന്നതിന് ഒരു സൂചനയും ലഭിച്ചിട്ടില്ല. ലഹരി മാഫിയയുടെ കയ്യില്‍ പെട്ടിട്ടുണ്ടോ എന്നതടക്കം പൊലീസ് അന്വേഷിച്ചുവരികയാണ്. ഏതെങ്കിലും ലഹരി കേന്ദ്രങ്ങളുമായി കുട്ടികള്‍ക്ക് ബന്ധമുണ്ടോ എന്ന് പൊലീസ് പരിശോധിക്കുകയാണ്. കുടുംബത്തിൻ്റേയും സ്കൂള്‍ അധികൃതരുടേയും മൊഴി പൊലീസ് ശേഖരിച്ചുവരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!