KSDLIVENEWS

Real news for everyone

പരീക്ഷ കഴിയുന്നത് വരെ കാത്തു നിന്നില്ല: മൊഗ്രാലില്‍ സര്‍വീസ് റോഡ് അടച്ചു, വിദ്യാര്‍ത്ഥികള്‍ക്ക് ദുരിതം

SHARE THIS ON

മൊഗ്രാൽ: സ്‌കൂൾ പരീക്ഷാ സമയത്ത് സർവ്വീസ് റോഡ് അടച്ചു. പരീക്ഷ കഴിയും വരെ റോഡ് അടക്കരുതെന്ന ആവശ്യം നിലനിൽക്കെയാണ് ഇത്. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളെ ഇത് പ്രതികൂലമായി ബാധിച്ചു. പുനഃപരിശോധിക്കണമെന്ന ആവശ്യം അധികൃതർ ചെവി കൊണ്ടില്ല. ഇത് വിദ്യാർത്ഥികൾക്ക് ദുരിതമായി. മൊഗ്രാൽ ടൗൺ സർവീസ് റോഡാണ് റോഡ് പ്രവൃത്തിക്കായി ബുധനാഴ്‌ച മുതൽ ഒരാഴ്ചത്തേക്ക് അടച്ചിട്ടത്. സ്കൂൾ പരീക്ഷ, റംസാൻ തിരക്ക്, കടുത്ത ചൂട് എന്നിവ പരിഗണിച്ചു മൊഗ്രാലിൽ സർവീസ് റോഡ് അടച്ചിട്ടതു പുന:പരിശോധിക്കണമെന്ന് നാട്ടുകാരും, ജനപ്രതിനിധികളും, സന്നദ്ധസംഘടനകളും ആവശ്യപ്പെട്ടു. കാസർകോട് ഭാഗത്തുനിന്നു വരുന്ന വിദ്യാർത്ഥികൾക്ക് റോഡ് അടച്ചിട്ടത് മൂലം കൊപ്പളം സ്റ്റോപ്പിൽ ഇറങ്ങി 300 മീറ്റർ പൊരി വെയിലത്ത് നടന്നുവേണം സ്‌കൂളിലെത്താൻ. ജനങ്ങളുടെ പരാതി കേൾക്കാതെയാണ് ദേശീയപാത നിർമ്മാണമെന്ന് നാട്ടുകാർ ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!