KSDLIVENEWS

Real news for everyone

ഷഹബാസ് ബാക്കി വെച്ച ആഗ്രഹം സഫലമാകുന്നു; കുടുംബത്തിന് വീടൊരുങ്ങുന്നു

SHARE THIS ON

കോഴിക്കോട്: താമരശ്ശേരിയില്‍ വിദ്യാര്‍ഥി സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ഷഹബാസിന്റെ കുടുംബത്തിന് വീടൊരുങ്ങുന്നു. ഷഹബാസിന്റെ നിര്‍മാണത്തിലിരിക്കുന്ന വീട് എളേറ്റില്‍ എം ജെ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ത്ഥി സംഘടനയായ ‘മജോസ’യുടെ നേതൃത്വത്തില്‍ പൂര്‍ത്തീകരിക്കും. പൂര്‍വവിദ്യാര്‍ഥികള്‍, സ്‌കൂള്‍ അധ്യാപകര്‍, മാനേജ്‌മെന്റ്, പിടിഎ എന്നിവരുമായി സഹകരിച്ചാണ് ഭവനപദ്ധതി പൂര്‍ത്തീകരിക്കുക.
തുടങ്ങിവെച്ച വീടുനിര്‍മാണം പൂര്‍ത്തീകരിക്കുക എന്നത് ഷഹബാസിന്റെ വലിയ ആഗ്രഹമായിരുന്നു. ഷഹബാസിന്റെ ആഗ്രഹസാക്ഷാത്കാരം സ്‌കൂളിലൂടെ പൂര്‍ത്തീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്‌കരിച്ചതെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഷഹബാസിന്റെ കുടുംബവുമായി ചര്‍ച്ചചെയ്തശേഷം ‘മജോസ’ പ്രസിഡന്റ് എം എ ഗഫൂറിന്റെ അധ്യക്ഷതയില്‍ സ്‌കൂളില്‍ ചേര്‍ന്ന സംയുക്തയോഗത്തിലാണ് തീരുമാനമായത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!