KSDLIVENEWS

Real news for everyone

ആളുകൾ നോക്കിനിൽക്കെ യുവാവ് പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു

SHARE THIS ON

വിശാഖപട്ടണം : തിരക്കേറിയ തെരുവില്‍ ആളുകള്‍ നോക്കി നില്‍ക്കെ യുവാവ് പതിനേഴുകാരിയെ കഴുത്തറുത്ത് കൊന്നു. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് സുന്ദരയ്യ കോളനിയിലാണ് സംഭവം. സംഭവത്തില്‍ അനില്‍ എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. വരലക്ഷ്മിയെന്ന പെണ്‍കുട്ടിയെ ഇയാള്‍ കഴുത്തറുത്ത് കൊലപ്പെടുത്തിയത്.

സംഭവത്തിന് തൊട്ടുമുന്‍പ് പെണ്‍കുട്ടിയുമായി ഇയാള്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. പിന്നാലെ കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ അനില്‍ വരലക്ഷ്മിയുടെ കഴുത്തറക്കുകയായിരുന്നു. പെണ്‍കുട്ടി സംഭവ സ്ഥലത്ത്‌ തന്നെ മരിച്ചു. പ്രണയം നിരസിച്ചതിലുള്ള വൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പൊലീസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!