KSDLIVENEWS

Real news for everyone

സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും: ആലപ്പുഴയിൽ തെങ്ങു വീണ് സ്ത്രീ മരിച്ചു

SHARE THIS ON

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളില്‍ ശക്തമായ കാറ്റും മഴയും. കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മഞ്ഞ അലർട്ട് പ്രഖ്യാപിച്ച എറണാകുളം ജില്ലയുടെ പല ഭാഗങ്ങളില്‍ ഒരു മണിക്കൂറോളം ശക്തമായ മഴ രേഖപ്പെടുത്തി. രാവിലെ മുതല്‍ ജില്ലയിലെ ചില ഇടങ്ങളില്‍ മഴയുണ്ടായിരുന്നെങ്കിലും വൈകിട്ട് നാല് മണിയോടെയാണ് മഴ ശക്തമായത്. ജില്ലയില്‍ നിലവില്‍ മഴയ്ക്ക് നേരിയ ശമനമുണ്ട്.

ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു

പൂച്ചാക്കല്‍ (ആലപ്പുഴ): വേനല്‍ മഴയോടനുബന്ധിച്ചുണ്ടായ ശക്തമായ കാറ്റില്‍ തെങ്ങ് കടപുഴകി വീണ് സ്ത്രീ മരിച്ചു.പാണാവള്ളി പഞ്ചായത്ത് മൂന്നാം വാര്‍ഡ് വൃന്ദാ ഭവനില്‍ (പൊരിയങ്ങനാട്ട്) മല്ലിക (53)ആണ് മരിച്ചത്.എറണാകുളത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.മല്ലിക വീട്ടുമുറ്റത്ത് നില്‍ക്കുമ്പോഴാണ് കാറ്റില്‍ തെങ്ങ് ദേഹത്തേക്ക് മറിഞ്ഞുവീണത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!