ആഗോളതലത്തിൽ കോവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിമൂന്ന് ലക്ഷം കടന്നു ; 11,99,722 ലക്ഷം പേർക്ക് മരണവും

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി അറുപത്തിമൂന്ന് ലക്ഷം പിന്നിട്ടു. ഇതുവരെ 4,63,67,028 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. മരണസംഖ്യയും കുതിച്ചുയരുകയാണ്.11,99,722 പേര്‍ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,34,78,803 ആയി ഉയര്‍ന്നു.
അമേരിക്കയില്‍ തൊണ്ണൂറ്റിനാല് ലക്ഷത്തിലധികം പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 83,000ലേറെപ്പേര്‍ക്ക് രോഗം ബാധിച്ചു.രാജ്യത്ത് ഇതുവരെ 9,399,268 പേര്‍ക്കാണ് രോഗം ബാധിച്ചിട്ടുള്ളത്. 236,057 പേര്‍ മരണത്തിനു കീഴടങ്ങി. 24 മണിക്കൂറിനിടെ 900 പേരാണ് മരണമടഞ്ഞത്.6,057,345 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്. 3,105,866 പേരുടെ നില അതീവ ഗുരുതരമാണെന്നും രാജ്യത്തെ ആരോഗവകുപ്പ് അധികൃതര്‍ വ്യക്തമാക്കുന്നു.
ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം 81 ലക്ഷം പിന്നിട്ടു. 85 ദിവസത്തിന് ശേഷം ആദ്യമായി രാജ്യത്ത് ആക്ടീവ് കൊവിഡ് കേസുകള്‍ ആറു ലക്ഷത്തിന് താഴെയെത്തി. 5,94,386 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.കഴിഞ്ഞദിവസം 48,648 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 1,21,090 പേര്‍ മരിച്ചു.73,73,375 പേര്‍ രോഗമുക്തി നേടി

