അഭിസാരികയെ കൊണ്ട് കഥപറയിക്കാന്‍ നോക്കുന്നു; സ്ത്രീ വിരുദ്ധപരാമര്‍ശവുമായി മുല്ലപ്പള്ളി

തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിതാണ സർക്കാർ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാൻ നോക്കുന്നുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
അഭിസാരികയെ കൊണ്ട് കഥപറയിക്കാന്‍ നോക്കുന്നു; സ്ത്രീ വിരുദ്ധപരാമര്‍ശവുമായി മുല്ലപ്പള്ളി
മുല്ലപ്പള്ളി രാമചന്ദ്രന്‍ | ഫൊട്ടൊ: പിജി ഉണ്ണികൃഷ്ണന്‍/മാതൃഭൂമി
തിരുവനന്തപുരം: അഴിമതിയിൽ മുങ്ങിതാണ സർക്കാർ അതിൽ നിന്നും ശ്രദ്ധ തിരിക്കാൻ ഒരു അഭിസാരികയെ കൊണ്ടുവന്ന് വീണ്ടും കഥപറയിപ്പിക്കാൻ നോക്കുന്നുണ്ടെന്ന് കെ.പി.സി.സി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.
സംസ്ഥാനം മുഴുവൻ തന്നെ ബലാത്സംഗം ചെയ്തുവെന്ന് വിലപിച്ച് കൊണ്ടിരിക്കുന്നവരാണ് ആ സ്ത്രീയെന്നും മുല്ലപ്പള്ളി പറഞ്ഞു. ‘ഒരു സ്ത്രീയെ ഒരിക്കൽ പീഡിപ്പിച്ചുവെന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാക്കാം. ആത്മാഭിമാനമുള്ള ഒരു സ്ത്രീ ഒന്നുകിൽ അവർ മരിക്കും അല്ലെങ്കിൽ ഒരിക്കൽ പോലും ആവർത്തിക്കാതിരിക്കതിരിക്കാനുള്ള സാഹചര്യമാണ് നമ്മുടെ സമൂഹത്തിലുള്ളത്. പക്ഷേ തുടരെ തുടരെ സംസ്ഥാനം മുഴുവൻ എന്നെ ബലാത്സംഗത്തിന് വിധേയമാക്കിക്കൊണ്ടിരിക്കുന്നുവെന്ന് വിലപിച്ചുകൊണ്ടിരിക്കുന്ന ഒരു സ്ത്രീയെ നിർത്തിക്കൊണ്ട് നിങ്ങൾ രംഗത്തുവരാൻ പോകുന്നുവെന്നാണ് എന്നോട് ഉന്നതനായ പോലീസ് ഉദ്യോഗസ്ഥന്മാർ പറഞ്ഞിരിക്കുന്നത്.’-ഇതായിരുന്നു മുല്ലപ്പള്ളിയുടെ വാക്കുകൾ
യു.ഡി.എഫിന്റെ വഞ്ചനാ ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരത്തായിരുന്നു പരാമർശം. തന്നോട് ഒരു ഉന്നതനായ ഉദ്യോഗസ്ഥനാണ് ഇക്കാര്യം പറഞ്ഞതെന്നും മുല്ലപ്പള്ളി പറഞ്ഞു.
പരാമർശം വിവാദമായതോടെ നിർവ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്നും പറഞ്ഞ് അതേ ചടങ്ങിൽ അദ്ദേഹം വിശദീകരണവും നൽകി. സർക്കാർ രക്ഷപ്പെടാനുള്ള കച്ചിത്തുരുമ്പ് അന്വേഷിച്ച് നടക്കുകയാണ്. ആർക്കെങ്കിലും എതിരായിട്ടുള്ള പരാമർശമല്ല ഇത്. മറ്റുള്ള വ്യാഖ്യാനങ്ങൾ രാഷ്ട്രീയ പ്രേരിതമാണ്. പതനത്തിന്റെ ആഴം തെളിയിക്കാനാണ് അങ്ങനെ പറഞ്ഞതെന്നും മുല്ലപ്പള്ളി ചൂണ്ടിക്കാട്ടി.