ഷോപ്പിംഗ് കോംപ്ലക്സിലെ അനാദിക്കട കുത്തിത്തുറന്ന് കവർച്ച ചെയ്യാനുള്ള ശ്രമം പാളി

ബദിയടുക്ക: ഷോപ്പിംഗ് കോംപ്ലക്‌സ് കുത്തിതുറന്ന് കട കൊള്ളയടിക്കാന്‍ ശ്രമം. ബദിയടുക്ക ബാപ്പാലിപൊന്നത്താണ് സംഭവം.
ബാപ്പാലിപൊന്നം ജമാഅത്ത് പള്ളിയുടെ കീഴിലുള്ള ഷോപിംഗ് കോംപ്ലക്‌സ് കുത്തിത്തുറന്നാണ് അനാദി കട കൊള്ളയടിക്കാന്‍ ശ്രമിച്ചത്. കോട്ട ഇദ്ദീന്‍ കുഞ്ഞിയുടെ അനാദി കടയിലാണ് മോഷണശ്രമം നടന്നത്.
നാല് കടമുറികളുള്ള കോംപ്ലക്‌സില്‍ രണ്ട് മുറികളിലാണ്് അനാദികട പ്രവര്‍ത്തിക്കുന്നത്. ക്യാഷ് കൗണ്ടര്‍ ഉള്ള ഷട്ടറിന്റെ രണ്ട് വശത്തുമുള്ള പൂട്ട് തകര്‍ത്തെങ്കിലും സെന്‍ട്രല്‍ ലോക്ക് പൊളിക്കാന്‍ കഴിഞ്ഞില്ല.
അതു കൊണ്ടു തന്നെ ക്യാഷ് കൗണ്ടറില്‍ നിന്നും പണം കവര്‍ച്ച ചെയ്യാന്‍ സാധിച്ചില്ല.
സ്‌റ്റോര്‍ റൂം കുത്തിതുറന്നെങ്കിലും കാര്യമായ സാധനങ്ങളൊന്നും കൊണ്ടുപോയിട്ടില്ലെന്നാണ് നിഗമനം.
രാത്രി 9.30 മണിയോടെ കട പൂട്ടി പോയതായിരുന്നു. പുലര്‍ച്ചെ 6.30 മണിയോടെയാണ് കവര്‍ച്ചാ ശ്രമം നടന്ന വിവരം അറിഞ്ഞത്.
വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ ബദിയടുക്ക പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

