KSDLIVENEWS

Real news for everyone

ബിജെപി മുഖ്യശത്രു ; സിപിഎം കോൺഗ്രസ് കൂട്ട്കെട്ട് അനിവാര്യം : ഉമ്മൻ ചാണ്ടി

SHARE THIS ON

കോട്ടയം : ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ സി പി എം – കോണ്‍ഗ്രസ് കൂട്ട്‌കെട്ട് ഉടന്‍ വേണമെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ബിജെപിയെ എതിര്‍ക്കുക എന്നതാണ് പ്രധാന ലക്ഷ്യം. കോണ്‍ഗ്രസിന്റെ ശക്തി കുറഞ്ഞിട്ടുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണെങ്കിലും കോണ്‍ഗ്രസിനെ ആരും എഴുതിത്തള്ളേണ്ടെന്നും അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസുമായുള്ള കൂട്ടുകെട്ടിനെ കേരളത്തിലെ സിപിഎം മാത്രമാണ് എതിര്‍ത്ത് നിന്നത്. കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പിലും ഇത് കണ്ടതാണ്. സിപിഎം സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയത് കൊണ്ട് മാത്രം എട്ടോളം സീറ്റുകളില്‍ ബിഹാറില്‍ ബിജെപി വിരുദ്ധ മുന്നണി തോറ്റു. ബിജെപിക്കെതിരെ മതേതരത്വ ശക്തികള്‍ ഒന്നിക്കണം.

സോളാര്‍ കേസ് എല്‍ഡിഎഫ് സര്‍ക്കാര്‍ അന്വേഷിക്കാത്തത് ശരി തങ്ങളുടെ ഭാഗത്താണ് എന്ന ബോധ്യമുള്ളതിനാലാണ്. ബലാത്സംഗം ചെയ്യപ്പെട്ട ആത്മാഭിമാനമുള്ള സ്ത്രീകള്‍ മരിക്കുമെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവന തന്റെ ശ്രദ്ധയില്‍ പെട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!