കോവിഡ് വ്യാപനം ; മഹാരാഷ്ട്ര പോലീസ് സേനയിൽ രോഗികൾ 26,589 ആയി

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മഹാരാഷ്ട്ര പോലീസ് സേനയിലെ 58 ഉദ്യോഗസ്ഥര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിതരായ ഉദ്യോഗസ്ഥരുടെ എണ്ണം 26,589 ആയി ഉയര്‍ന്നു.
നിലവില്‍ 1,386 ഉദ്യോഗസ്ഥര്‍ വിവിധ ആശുപത്രികളിലായി ചികിത്സയില്‍ കഴിയുന്നുണ്ട്. 24,919 പേര് രോഗമുക്തരായി. മരണസംഖ്യ 284 ആയി ഉയര്‍ന്നു.

