KSDLIVENEWS

Real news for everyone

കാസർഗോഡ് ജില്ലയിൽ ഇന്ന് 143 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. സമ്പർക്കം വഴി 133 പേർക്കും. 170 പേർക്ക് രോഗമുക്തി

SHARE THIS ON

കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്
വാര്‍ത്താക്കുറിപ്പ് 01.11.2020

കാസര്‍കോട് ജില്ലയില്‍ 143 പേര്‍ക്ക് കോവിഡ്, 170 പേര്‍ക്ക് രോഗമുക്തി

കാസര്‍കോട് ജില്ലയില്‍ ഞായറാഴ്ച 143 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. സമ്പര്‍ക്കത്തിലൂടെ 133 പേര്‍ക്കും ഇതരസംസ്ഥാനത്ത് നിന്നെത്തിയ ആറ് പേര്‍ക്കും വിദേശത്ത് നിന്നെത്തിയ നാല് പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.ചികിത്സയിലുണ്ടായിരുന്ന 170 പേര്‍ക്ക് കോവിഡ് നെഗറ്റീവായന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഹെല്‍ത്ത്) ഡോ.എ.വി. രാംദാസ് പറഞ്ഞു.

ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 4679 പേര്‍

വീടുകളില്‍ 4079 പേരും സ്ഥാപനങ്ങളില്‍ 600 പേരുമുള്‍പ്പെടെ ജില്ലയില്‍ ആകെ നിരീക്ഷണത്തിലുള്ളത 4679 പേരാണ്. പുതിയതായി 527 പേരെ കൂടി നിരീക്ഷണത്തിലാക്കി. സെന്റിനല്‍ സര്‍വ്വേ അടക്കം പുതിയതായി 903 സാമ്പിളുകള്‍ കൂടി പരിശോധനയ്ക്ക് അയച്ചു. ഇതോടെ ഇതുവരെ പരിശോധിച്ച സാമ്പിളുകളുടെ എണ്ണം 130636 ആയി. 219 പേരുടെ പരിശോധനാ ഫലം ലഭിക്കാനുണ്ട്. 400 പേര്‍ നിരീക്ഷണ കാലയളവ് പൂര്‍ത്തിയാക്കി. 156 പേരെ ആശുപത്രികളിലും കോവിഡ് കെയര്‍ സെന്ററുകളിലുമായി പ്രവേശിപ്പിച്ചു. ആശുപത്രികളില്‍ നിന്നും കോവിഡ് കെയര്‍ സെന്ററുകളില്‍ നിന്നും 162 പേരെ ഡിസ്ചാര്‍ജ് ചെയ്തു.

18783 പേര്‍ക്കാണ് ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ 969 പേര്‍ വിദേശത്ത് നിന്നെത്തിയവരും 740 പേര്‍ ഇതരസംസ്ഥാനത്ത് നിന്നെത്തിയവരും 17077 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയിമാണ് രോഗം സ്ഥിരീകരിച്ചത്. 16908 പേര്‍ക്ക് ഇതുവരെ കോവിഡ് നെഗറ്റീവായി. നിലവില്‍ 1683 പേരാണ് കോവിഡ് ചികിത്സയിലുള്ളത്.

ജില്ലയില്‍ മൂന്ന് കോവിഡ് മരണം കൂടി

പുതിയതായി മൂന്നു പേരുടെ മരണം കൂടി കോവിഡ് മരണമായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 192 ആയി. കാഞ്ഞങ്ങാട് നഗരസഭയിലെ നാരായണന്‍ വിവി (75), അജാനൂര്‍ പഞ്ചായത്തിലെ തമ്പായി (80), കള്ളാര്‍ പഞ്ചായത്തിലെ രാജന്‍ കെ (37) എന്നിവരുടെ മരണമാണ് കോവിഡ് മരണമായി സ്ഥിരീകരിച്ചത്.

ഇതര ജില്ല

കങ്കോല്‍- 1
പയ്യന്നൂര്‍- 1

ഞായറാഴ്ച കോവിഡ് ഭേദമായവരുടെ തദ്ദേശ സ്വയംഭരണ സ്ഥാപനം തിരിച്ചുള്ള കണക്ക്;

അജാനൂര്‍- 24
ബദിയഡുക്ക- 5
ബളാല്‍-4
ബേഡഡുക്ക-3
ചെമ്മനാട്- 12
ചെങ്കള- 4
ചെറുവത്തൂര്‍- 5
കാഞ്ഞങ്ങാട്- 16
കാറഡുക്ക-1
കാസര്‍കോട്- 6
കയ്യൂര്‍ ചീമേനി- 1
കോടോംബേളൂര്‍- 5
കുംബഡാജെ-1
കുമ്പള-7
മധൂര്‍- 5
മടിക്കൈ- 8
മംഗല്‍പാടി- 2
മഞ്ചേശ്വരം- 2
മൊഗ്രാല്‍പുത്തൂര്‍-1
മുളിയാര്‍-3
നീലേശ്വരം-15
പടന്ന-2
പള്ളിക്കര-9
പനത്തടി-1
പിലിക്കോട്-6
പുല്ലൂര്‍പെരിയ- 9
തൃക്കരിപ്പൂര്‍- 1
ഉദുമ- 8
വോര്‍ക്കാടി-1
വെസ്റ്റ് എളേരി- 1

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!