എന്താണ് സർക്കാറിന്റെ “കെ ഫോൺ പദ്ധതി ” അറിയേണ്ടതല്ലാം ….

കോഴിക്കോട്: സംസ്ഥാന സര്‍ക്കാര്‍ അഭിമാന പദ്ധതിയായി നടപ്പാക്കാനൊരുങ്ങുന്ന കെ ഫോണ്‍ പദ്ധതിക്കെതിരെ അന്വേഷണത്തിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നതോടെ പദ്ധതി ചര്‍ച്ചാവിഷയമാകുകയാണ്. കേരളത്തില്‍ ഇന്റര്‍നെറ്റ് വിപ്ലവത്തിന് തുടക്കമാകുമെന്ന വാഗ്ദാനത്തോടെയാണ് കെ ഫോണ്‍ പദ്ധതി ഡിസംബറില്‍ ആരംഭിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചത്.
എന്താണ് കെ ഫോണ്‍ പദ്ധതി
സംസ്ഥാനത്തെ ഡിജിറ്റല്‍ ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ശക്തവും കാര്യക്ഷമവും ആക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച പദ്ധതിയാണ് കെ ഫോണ്‍. സുശക്തമായ ഒപ്റ്റിക്കല്‍ ഫൈബര്‍ ശൃംഖല സംസ്ഥാനത്താകെ സ്ഥാപിക്കുന്നതാണ് പദ്ധതി. അതുവഴി അതിവേഗ ഇന്‍്റര്‍നെറ്റ് കണക്ഷന് വീടുകളിലും, 30,000 ത്തോളം ഓഫിസുകളിലും ലഭ്യമാക്കും. എല്ലാവര്ക്കും ഇന്‍്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. ഈ പദ്ധതിവഴി സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന സാമ്ബത്തികമായി പിന്നാക്കം നില്ക്കുന്ന ഭവനങ്ങളിലേക്ക് സൗജന്യമായും മറ്റുള്ളവര്‍ക്ക് മിതമായ നിരക്കിലും ഇന്‍്റര്‍നെറ്റ് ലഭ്യമാക്കാന്‍ സഹായകമാകുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്.
സംസ്ഥാന സര്‍ക്കാരിന്റെയും മറ്റ് സ്വകാര്യ ടെലികോം സര്‍വിസ് പ്രൊവൈഡര്‍മാരുടെയും നിലവിലുള്ള ബാന്്റ് വിഡ്ത്ത് പരിശോധിച്ച് അതിന്റെ അപര്യാപ്തത മനസ്സിലാക്കുകയും അത് പരിഹരിച്ച് ഭാവിയിലേക്ക് ആവശ്യമായ ബാന്്റ് വിഡ്ത്ത് സജ്ജമാക്കുന്ന രീതിയിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. ആരാണ് പദ്ധതി നടപ്പാക്കുന്നത്
കെ.എസ്.ഇ.ബിയും കെ.എസ്.ഐ.ടി.ഐ.എല്‍ഉം ചേര്‍ന്നുള്ള സംയുക്ത സംരംഭമായ കെ ഫോണ്‍ ലിമിറ്റഡ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സമയബന്ധിതമായി പദ്ധതി തുടങ്ങുന്നതിനാവശ്യമായ പഠനവും ടെന്‍ഡര്‍ നടപടികളും പൂര്‍ത്തീകരിക്കുകയും, പദ്ധതിയുടെ നടത്തിപ്പിനായി ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് നേതൃത്വം നല്കുന്ന കണ്‍സോഷ്യത്തിന് കരാര്‍ നല്‍കുകയും ചെയ്തിട്ടുണ്ട്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ്, റെയില്‍ടെല്‍, എല്‍.എസ് കേബിള്‍, എസ്.ആര്.ഐ.ടി എന്നീ കമ്ബനികളാണ് പ്രസ്തുത കണ്‍സോഷ്യത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.
സര്‍ക്കാര്‍ അവകാശപ്പെടുന്ന നേട്ടങ്ങള്എല്ലാ സര്‍വിസ് പ്രൊവൈഡര്‍മാര്‍ക്കും (കേബിള്‍ ഓപ്പറേറ്റര്‍, ടെലകോം ഓപ്പറേറ്റര്‍, ഇന്‍്റര്‍നെറ്റ് സര്‍വിസ് പ്രൊവൈഡര്‍, കണ്ടന്്റ് സര്‍വിസ് പ്രൊവൈഡര്‍) തുല്യമായ അവസരം നല്കുന്ന ഒപ്റ്റിക് ഫൈബര്‍ നെറ്റ് വര്‍ക്ക് സംസ്ഥാനത്ത് നിലവില്‍ വരും.
ഐ.ടി പാര്‍ക്കുകള്‍, എയര്‍പോര്‍ട്ട്, തുറമുഖം തുടങ്ങിയ ഇടങ്ങളില്‍ അതിവേഗ ഇന്‍്റര്‍നെറ്റ് ലഭ്യമാകും.
30,000ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps-തൊട്ട് 1Gbps വേഗതയില്‍ നെറ്റ് കണക്ഷന് ലഭ്യമാകും.
ആര്‍ട്ടിഫിഷല്‍ ഇന്്റലിജെന്സ്, ബ്ലോക്ക് ചെയിന്‍, ഇന്‍്റര്‍നെറ്റ് ഓഫ് തിങ്സ്, സ്റ്റാര്‍ട്ടപ്പ്, സ്മാര്‍ട്ട് സിറ്റി തുടങ്ങിയ മേഖലകളില്‍ കെ ഫോണ്‍ സൗകര്യമൊരുക്കും.
ഗ്രാമങ്ങളിലും ചെറുകിട സംരംഭങ്ങള്‍ക്ക് ഇ-കോമേഴ്സ് വഴി വില്‍പ്പന നടത്താം.
സര്‍ക്കാര്‍ സേവനങ്ങളായ ഇ-ഹെല്‍ത്ത്, ഇ-എഡ്യൂക്കേഷന്‍, മറ്റ് ഇ- സര്‍വിസുകള്‍ക്ക് കൂടുതല്‍ ബാന്്റ് വിഡ്ത്ത് നല്കി കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ കെ ഫോണ്‍ സഹായിക്കും.
ഉയര്‍ന്ന നിലവാരമുള്ള നിരീക്ഷണ ക്യാമറകള്‍ സ്ഥാപിക്കാനും ട്രാഫിക് മാനേജ്മെന്‍്റ് സിസ്റ്റം കാര്യക്ഷമമാക്കാനും കെ ഫോണ്‍ പദ്ധതി സഹായിക്കും.

