വളർന്നു വരുന്ന കായിക താരങ്ങൾ നാടിന്റെയും സമൂഹത്തിന്റെയും സമ്പത്ത്, എ.കെ.എം അഷ്റഫ് എം.എൽ.എ

കുമ്പള: വളർന്നു വരുന്ന കായിക താരങ്ങൾ നാടിന്റെയും സമൂഹത്തിന്റെയും സമ്പത്താണെന്നും പ്രതിഭകളെ പ്രോത്സാഹിപ്പിക്കേണ്ടത് സന്നദ്ധസേവന സംഘടനടകളുടെ ഉത്തരവാദിത്വമാണെ ന്നും മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് അഭിപ്രായപ്പെട്ടു.
ദേശീയ ബോൾ ഹോക്കി ചാമ്പ്യൻഷിപ്പിൽ അണ്ടർ 14 ആൻഡ് 17 ടീമുകളെ പ്രതിനിധീകരിച്ച് മത്സരിച്ച രണ്ടാം സ്ഥാനം നേടിയ ടീം അംഗങ്ങളായ സയ്യിദ് മുഹമ്മദ് സിയാ, അബ്ദുൽ കാദർ അൽ അസൂകി, അഹമദ് ഫിൻസർ, ട്ടീം പരി ശീലകൻ അഹദ് ജുബൈർ, മാനേജർ മാരായ ആദർശ് ദേവദാസ്, സഫ്വാൻ പാലോത്ത് എന്നിവരെ അനുമോദിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു എംഎൽഎ.
കുമ്പള റോയൽ ഹോട്ടലിൽ നടന്ന ചടങ്ങിൽ എ കെ ആരിഫ് ആദ്യക്ഷത വഹിച്ചു, എൻ ജി എസ് എം ഇൻസുറ്റുട്ട് ഓഫ് ഫാർമ സുട്ടിക്കൽ സയൻസ് കോളേജിൽ നിന്നും മാസ്റ്റർ ഓഫ് ഫാർമസയിൽ ഒന്നാം റാംഗ് നേടിയ അഹമദ് സാദിഖിനെ ഉപഹാരം നൽകി ചടങ്ങിൽ ആദരിച്ചു.
കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ദുബൈ മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറുമായ അഷ്റഫ് കർള സ്വാഗതം പറഞ്ഞു.
അഡിഷണൽ റിട്ടേർഡ് എസ്പി ടി പി രഞ്ജിത്ത്, കുമ്പള സർക്കിൽ ഇൻസ്പെക്ടർ കെ പി വിനോദ് കുമാർ, പ്രമുഖ മാധ്യമപ്രവർത്തകൻ കെ എം അബ്ബാസ് എന്നിവർ മുഖ്യാതിഥികളായി.
കുമ്പള ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് താഹിറ യൂസഫ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സഫൂറ, റഹ്മാൻ ആരിക്കാടി, സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ വ്യവസായ മേഖലകളിലെ പ്രമുഖരായഅസീസ് മേരിക്കെ,സയ്യിദ് സൈഫു തങ്ങൾ, കാദർ ആരിക്കാടി, വിനയകുമാർ ആരികാടി, ഹംസ കൊടിയമ്മ, ഇബ്രാഹിം ബത്തേരി, മുഹമ്മദ് കുഞ്ഞി, ഫസൽ പേരാൽ, ജംഷി മൊഗ്രാൽ, അബ്ദുല്ല കളത്തൂർ, അബ്ദുറഹ്മാൻ ബദ്റോഡി, മൊയ്തീൻ അസീസ്, കെ എം സമീർ കുമ്പള റാസിഖ് പേരാൽ.നാഫി. തുടങ്ങിയവർ സംസാരിച്ചു.

