KSDLIVENEWS

Real news for everyone

ആലംപാടി ബെള്ളൂറെട്ക്കയിൽ ഉമ്മ ചക്ക മുറിക്കുന്നതിനിടെ കത്തിക്ക് മുകളിലേക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം

SHARE THIS ON

കാസര്‍കോട്: കാസര്‍കോട് വിദ്യാനഗറില്‍ മാതാവ് ചക്ക മുറിക്കുന്നതിനിടെ കത്തിയുടെ മുകളിലേക്ക് വീണ് എട്ടുവയസുകാരന് ദാരുണാന്ത്യം. പാടി ബെള്ളൂറടുക്ക സ്വദേശിയായ സുലേഖയുടെ മകന്‍ ഹുസൈന്‍ ഷഹബാസ് ആണ് മരിച്ചത്. ബുധനാഴ്ച രാത്രിയോടെയാണ് ദാരുണമായ സംഭവം നടന്നത്.

കളിക്കുന്നതിനിടെ കുട്ടി കാല്‍വഴുതി കത്തിക്ക് മുകളില്‍ വീഴുകയായിരുന്നു എന്നാണ് വിവരം. പലകയില്‍ ഘടിപ്പിക്കുന്ന പ്രത്യേകതരം കത്തി ഉപോഗിച്ചാണ് കാസര്‍കോട് ഭാഗത്ത് ചക്ക മുറിക്കാറുള്ളത്. ഈ കത്തിയിലേക്കാണ് കുട്ടി വീണത്. വീഴ്ചയില്‍ കുട്ടിയുടെ നെഞ്ചിന്റെ ഇടതുഭാഗത്ത് ആഴത്തിലുള്ള മുറിവേറ്റു.

ഉടന്‍തന്നെ കാസര്‍കോട് നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരിച്ച ഹുസൈന് ഒരു ഇരട്ടസഹോദരന്‍ കൂടിയുണ്ട്. സംഭവത്തില്‍ ദുരൂഹതയില്ലെന്ന് പോലീസ് വ്യക്തമാക്കി. ഇന്നുതന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും എന്നാണ് വിവരം.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!