KSDLIVENEWS

Real news for everyone

പത്ത് പദ്ധതികൾക്ക് തുടക്കം കുറിച്ചു കൊണ്ട് നീലേശ്വരം നഗരസഭയുടെ 10-ാം പിറന്നാൾ ആഘോഷിച്ചു

SHARE THIS ON

നീലേശ്വരം: നീലേശ്വരം നഗരസഭയുടെ പത്താംപിറന്നാൾദിനമായ ഞായറാഴ്ച പത്ത് പദ്ധതികൾക്ക് തുടക്കംകുറിച്ചു. നഗരസഭ സമ്പൂർണ പെൻഷൻ നഗരമായി മാറിയതിന്റെ പ്രഖ്യാപനം, ചെമ്മാക്കര കുടിവെള്ളപദ്ധതി പ്രവൃത്തി, നഗരസഭാതല പച്ചത്തുരുത്ത്-ഓർമത്തുരുത്ത് പദ്ധതി, ഹരിതകർമസേനാംഗങ്ങൾക്കും ആശാവർക്കർമാർക്കും യൂണിഫോം വിതരണം, പാണ്ടിക്കോട്ട് വലിയപള്ളം സംരക്ഷണപ്രവൃത്തി, സംസ്ഥാന ബയോ ഡൈവേഴ്‌സിറ്റി ബോർഡിന്റെ സഹകരണത്തോടെ വെക്ടർ നീലേശ്വരത്ത് അനുവദിച്ച വെക്ടർ കൺട്രോൾ യൂണിറ്റ്, മണ്ടേമ്മാട് ദ്വീപിന്റെ പുഴഭിത്തി നിർമാണ പ്രവൃത്തി, കോട്ടപ്പുറം-ആനച്ചാൽ ബൈപ്പാസ് റോഡ്, നവീകരിച്ച കരുവാച്ചേരി അങ്കണവാടി, പടന്നക്കാട് കാർഷിക കോളേജ് കൃഷി ഫാമിൽ നഗരസഭ ആരംഭിച്ച വിത്ത് നഗരം പദ്ധതിയിലെ വിളവെടുപ്പ് എന്നിവയുടെ ഉദ്ഘാടനമാണ് ചെയർമാൻ പ്രൊഫ. കെ. പി.ജയരാജൻ നിർവഹിച്ചത്.

വൈസ് ചെയർപേഴ്‌സൺ വി.ഗൗരി അധ്യക്ഷതവഹിച്ചു. കാസർകോട് വികസനപാക്കേജ് സ്പെഷ്യൽ ഓഫീസർ ഇ.പി.രാജ്‌മോഹൻ മുഖ്യാതിഥിയായിരുന്നു. കെ.പി.കരുണാകരൻ, കെ.ബാലകൃഷ്ണൻ, പി.വിജയകുമാർ, ഇബ്രാഹിം പറമ്പത്ത്, വെങ്ങാട്ട് കുഞ്ഞിരാമൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, ജോൺ ഐമൺ, പി.പി. മുഹമ്മദ്‌റാഫി, പി. കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.   നീലേശ്വരം നഗരസഭയുടെ പത്താംപിറന്നാൾ ആഘോഷത്തിന്റെ ഭാഗമായി ചെയർമാൻ പ്രൊഫ. കെ.പി.ജയരാജൻ പത്ത് പദ്ധതികൾ ഉദ്ഘാടനം ചെയ്യുന്നു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!