കാട്ടാനക്കൂട്ടത്തിന്റെ വിളയാട്ടം ; സർവകക്ഷി സമിതിയെ വരവേറ്റത് പൊട്ടിയ വേലിയും ദ്രവിച്ച ബാറ്ററിയും

കാനത്തൂർ: പുലിപ്പറമ്പ് മുതൽ ബന്തടുക്ക കണ്ണാടിത്തോട് വരെ 12 കിലോമീറ്റർ നീളത്തിൽ വനം വകുപ്പ് നിർമിച്ച വൈദ്യുതിവേലി കാണാനെത്തിയ സർവകക്ഷി സമിതി കണ്ടത് ആനക്കൂട്ടം കുത്തി മറിച്ചിട്ട വേലിയും തുരുമ്പെടുത്ത സോളാർ സിസ്റ്റവും. ഈ വേലി കടന്നാണ് ആനക്കൂട്ടം പാണൂർ, നെയ്യംകയം, കാനത്തൂർ മേഖലകളിലെത്തി സർവനാശം വരുത്തിയത്. കാട്ടാനശല്യം ശാശ്വതമായി പരിഹരിക്കാൻ അവയെ കർണാടക വനത്തിലേക്ക് കടത്തിയാൽ അതിർത്തിയിൽ വേലി പുനഃസ്ഥാപിക്കാമെന്ന് വനംവകുപ്പ് പറഞ്ഞിരുന്നു. എന്നാൽ ആനക്കൂട്ടത്തെ തുരത്തിയാലും അവ പ്രയാസമില്ലാതെ തിരിച്ചുവരുമെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. നിലവിലുള്ള വൈദ്യുതി വേലി പലയിടത്തും തകർത്തിട്ടുണ്ട്. ദ്രവിച്ച ബാറ്ററികളും വൈദ്യുതി പ്രവാഹ സംവിധാനങ്ങളും ആനക്കൂട്ടത്തെ തടയാൻ പര്യാപ്തമല്ല കാനത്തൂർ: പുലിപ്പറമ്പ് മുതൽ ബന്തടുക്ക കണ്ണാടിത്തോട് വരെ 12 കിലോമീറ്റർ നീളത്തിൽ വനം വകുപ്പ് നിർമിച്ച വൈദ്യുതിവേലി കാണാനെത്തിയ സർവകക്ഷി സമിതി കണ്ടത് ആനക്കൂട്ടം കുത്തി മറിച്ചിട്ട വേലിയും തുരുമ്പെടുത്ത സോളാർ സിസ്റ്റവും. ഈ വേലി കടന്നാണ് ആനക്കൂട്ടം പാണൂർ, നെയ്യംകയം, കാനത്തൂർ മേഖലകളിലെത്തി സർവനാശം വരുത്തിയത്. കാട്ടാനശല്യം ശാശ്വതമായി പരിഹരിക്കാൻ അവയെ കർണാടക വനത്തിലേക്ക് കടത്തിയാൽ അതിർത്തിയിൽ വേലി പുനഃസ്ഥാപിക്കാമെന്ന് വനംവകുപ്പ് പറഞ്ഞിരുന്നു. എന്നാൽ ആനക്കൂട്ടത്തെ തുരത്തിയാലും അവ പ്രയാസമില്ലാതെ തിരിച്ചുവരുമെന്ന് സമിതിക്ക് ബോധ്യപ്പെട്ടു. നിലവിലുള്ള വൈദ്യുതി വേലി പലയിടത്തും തകർത്തിട്ടുണ്ട്. ദ്രവിച്ച ബാറ്ററികളും വൈദ്യുതി പ്രവാഹ സംവിധാനങ്ങളും ആനക്കൂട്ടത്തെ തടയാൻ പര്യാപ്തമല്ല

