KSDLIVENEWS

Real news for everyone

രാജ്യത്ത കോവിഡ് ബാധിതരുടെ എണ്ണം 82 ലക്ഷം കടന്നു ; കോവിഡ് മുക്തരുടെ എണ്ണം 75,44,798 ലക്ഷവും ;
24 മണിക്കൂറിനിടെ 45,230 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ; 496 മരണവും

SHARE THIS ON

ന്യൂഡല്‍ഹി: തുടര്‍ച്ചയായ ദിവസങ്ങളില്‍ രാജ്യത്ത് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം അമ്ബതിനായിരത്തില്‍ താഴെ. ഇന്നലെ 45,230 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ മൊത്തം കോവിഡ് ബാധിതരുടെ എണ്ണം 82,29,313 ആയി ഉയര്‍ന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.

24 മണിക്കൂറിനിടെ 496 പേര്‍ക്കാണ് വൈറസ് ബാധയെ തുടര്‍ന്ന് ജീവന്‍ നഷ്ടമായത്. ഇതോടെ മരണസംഖ്യ 1,22,607 ആയി ഉയര്‍ന്നു. നിലവില്‍ 5,61,908 പേരാണ് വീടുകളിലും ആശുപത്രികളിലുമായി ചികിത്സയില്‍ കഴിയുന്നത്. ഇന്നലെ മാത്രം ചികിത്സയിലുള്ളവരുടെ എണ്ണത്തില്‍ 8550 പേരുടെ കുറവാണ് രേഖപ്പെടുത്തിയത്.

കോവിഡ് മുക്തി നേടിയവര്‍ 75 ലക്ഷം കടന്നു. 75,44,798 പേരാണ് രോഗമുക്തി നേടിയത്. ഇന്നലെ മാത്രം 53,285 പേര്‍ രോഗമുക്തി നേടിയതായും സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!