തൃശൂർ മെഡിക്കൽ കോളജിലെ കോവിഡ് വാർഡിൽ രോഗി ജീവനൊടുക്കി

തൃശൂര്‍: മെഡിക്കല്‍ കോളജിലെ കോവിഡ് വാര്‍ഡില്‍ രോഗി തൂങ്ങിമരിച്ച നിലയില്‍. മുതുവറ സ്വദേശി പി എന്‍ ശ്രീനിവാസന് (58) ആണ് ശുചിമുറിയില്‍ ജീവനൊടുക്കിയത്.
ഒക്ടോബര്‍ 25ന് തിരുവനന്തപുരം മെഡിക്കല്‍ കോളജിലും സമാനമായ സംഭവം ഉണ്ടായിട്ടുണ്ട്. കോവിഡ് മുക്തനായി ആശുപത്രി വിടാനിരിക്കേ, യുവാവാണ് അന്ന് ജീവനൊടുക്കിയത്. കഴക്കൂട്ടം സ്വദേശിയായ ബിജി (38) ആണ് ആത്മഹത്യാശ്രമത്തെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കേ മരിച്ചത്.
കോവിഡ് നെഗറ്റീവായിരുന്ന യുവാവിനെ ഡിസ്ചാര്‍ജ് ചെയ്യാനിരിക്കേയാണ് ആത്മഹത്യാ ശ്രമം നടന്നത്. ആശുപത്രിയിലെ ശുചിമുറിയിലാണ് ആത്മഹത്യാശ്രമം നടന്നത്. ഇതുള്‍പ്പെടെ നാലു രോഗികളാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആത്മഹത്യ ചെയ്തത്.

