KSDLIVENEWS

Real news for everyone

വർഗീയ പാർട്ടിയുമായി സഹകരിച്ച് മത്സരിക്കാൻ ബി.എസ്.പിക്ക് സാധിക്കില്ല ; ബി.ജെ.പിക്കെതിരെ മായാവതി

SHARE THIS ON

ലഖ്നൗ : വര്‍ഗീയ പാര്‍ട്ടിയുമായി സഹകരിച്ച്‌ മത്സരിക്കുന്നതിനെക്കാള്‍ നല്ലത് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നതാണെന്ന് ബി.എസ്.പി അധ്യക്ഷ മായാവതി. സമാജ്‌വാദി പാര്‍ട്ടി സ്ഥാനര്‍ഥികളെ തോല്‍പ്പിക്കാന്‍ ബി.ജെപിക്ക് വോട്ട് നല്‍കുമെന്ന് പറഞ്ഞതിന് പിന്നാലെയാണ് മായാവതിയുടെ പുതിയ പ്രഖ്യാപനം.
ബി.എസ്.പിയും ബി.ജെ.പിയും തമ്മിലുള്ള സഖ്യം വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പുകളിലും സാധ്യമാവില്ല. വര്‍ഗീയ പാര്‍ട്ടിയുമായി സഹകരിച്ച്‌ മത്സരിക്കാന്‍ ബി.എസ്.പിക്ക് സാധിക്കില്ലെന്നും മായാവതി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. എല്ലാവര്‍ക്കും എല്ലാ മതങ്ങള്‍ക്കും ഗുണമുണ്ടാകണമെന്നാണ് ബി.എസ്.പിയുടെ പ്രത്യയശാസ്ത്രംഇത് ബി.ജെ.പിയുടെ പ്രത്യയശാസ്ത്രത്തിന് നേര്‍വിപരീതമാണ്. വര്‍ഗ്ഗീയ, ജാതി, മുതലാളിത്ത പ്രത്യശാസ്ത്രം പിന്തുടരുന്നവരുമായി ബി.എസ്.പി സഖ്യമുണ്ടാക്കില്ലെന്നും മായാവതി വ്യക്തമാക്കി. വരാനിരിക്കുന്ന രാജ്യസഭ, സ്റ്റേറ്റ് കൗണ്‍സില്‍ തിരഞ്ഞെടുപ്പുകളില്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ഥികളെ തോല്‍പ്പിക്കാനായി ബി.എസ്.പി ബിജെപിക്കോ മറ്റേതെങ്കിലും പാര്‍ട്ടികള്‍ക്കോ വോട്ട് ചെയ്യുമെന്നാണ് മായാവതി നേരത്തെ വ്യക്തമാക്കിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!