സി.ഇ.ടി.യിൽ അസിസ്റ്റന്റ് പ്രൊഫസർ താൽകാലിക നിയമനം

ട്രിവാന്‍ഡ്രം കോളേജ് ഓഫ് എന്‍ജിനീയറിങ്ങില്‍ (സി.ഇ.ടി) കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുകള്‍ ഉണ്ട്. കമ്ബ്യൂട്ടര്‍ സയന്‍സ്/ ഐ.റ്റി.യില്‍ എം.ഇ/എം.ടെക് യോഗ്യതയോടൊപ്പം കമ്ബ്യൂട്ടര്‍ സയന്‍സ്/ ഐ.റ്റിയില്‍ ബി.ഇ/ ബി.ടെക് ബിരുദവും, ഇവയില്‍ ഏതെങ്കിലും ഒന്നില്‍ ഒന്നാം ക്ലാസ്സ്/തത്തുല്യ യോഗ്യതയും അല്ലെങ്കില്‍ ഒന്നാം ക്ലാസ്സ് എം.സി.എ ബിരുദത്തോടൊപ്പം രണ്ടുവര്‍ഷത്തെ സര്‍വകലാശാല തലത്തില്‍ അധ്യാപന പരിചയവും വേണം.
11ന് രാവിലെ 10ന് കമ്ബ്യൂട്ടര്‍ ആപ്ലിക്കേഷന്‍ വിഭാഗത്തില്‍ ബന്ധപ്പെട്ട വിദ്യാഭ്യാസ യോഗ്യത, വയസ്സ്, വ്യക്തി വിവരം എന്നിവ തെളിയിക്കുന്ന അസ്സല്‍ രേഖകളും ഒരു പകര്‍പ്പും സഹിതം ഹാജരാകണം.എഴുത്തുപരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തില്‍ തയ്യാറാക്കുന്ന റാങ്ക് പട്ടിക പ്രകാരം ആയിരിക്കും നിയമനം. കൂടുതല്‍ വിവരങ്ങള്‍ക്ക് http://cet.ac.in.

