KSDLIVENEWS

Real news for everyone

തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങൾ പൂർത്തിയായെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

SHARE THIS ON

തദ്ദേശ തെരഞ്ഞെടുപ്പിന് സജ്ജമാണെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചു. . തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലാണെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഹൈക്കോടതിയെ അറിയിച്ചത്.

തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ തെരഞ്ഞെടുപ്പ് കമ്മീഷനും ഡിജിപിയും തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി. ബുധനാഴ്ച ചീഫ് സെക്രട്ടറിയുമായും തെരഞ്ഞെടുപ്പ് കമ്മീഷന്‍ കൂടിക്കഴ്ച നടത്തുന്നുണ്ട്.കൊവിഡ് പ്രോട്ടോകോള്‍ കര്‍ശനമായി പാലിച്ചാകും തെരഞ്ഞെടുപ്പ് നടത്തുക.തെരഞ്ഞെടുപ്പ് കമ്മീഷണറുമായുള്ള കൂടിക്കാഴ്ചയില്‍ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടമായിനടത്താനാണ് തീരുമാനിച്ചത് എന്ന് സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വ്യാഴാഴ്ച വരുമെന്നാണ് സൂചന.

തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവയ്ക്കണമെന്നാവശ്യപ്പെട്ടുള്ള പി.സി. ജോര്‍ജ് എം.എല്‍.എയുടെ ഹര്‍ജി ഹൈക്കോടതി ഉത്തരവ് പറയാനായി മാറ്റി. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റി വയ്ക്കണമെന്നായിരുന്നു പി.സി. ജോര്‍ജിന്റെ ഹര്‍ജിയിലെ ആവശ്യം

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!