KSDLIVENEWS

Real news for everyone

റേഷൻവ്യാപരികളുടെ കരിദിനം ഇന്ന്
വൈകീട്ട് മൂന്ന് മണി മുതൽ ഏഴുവരെ കടകൾ അടച്ചിടും

SHARE THIS ON

കാസർകോട്: റേഷൻ വ്യാപരികളെ ഒഴിവാക്കി റേഷൻ ഷോപ്പ് സപ്ലൈക്കോയെ ഏൽപ്പിക്കുന്നതിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ചൊവ്വാഴ്ച കരിദിനം ആചരിക്കും. കരിദിനത്തിന്റെ ഭാഗമായി വൈകീട്ട് മൂന്നുമുതൽ ഏഴുവരെ കടകൾ അടച്ചിടും. കരിദിനവും കടയടപ്പും വിജയിപ്പിക്കാൻ റേഷൻ ഡീലേഴസ് അസോസിയേഷൻ കാസർകോട് താലൂക്ക് കമ്മിറ്റി യോഗം തീരുമാനിച്ചു. താലൂക്ക് പ്രസിഡന്റ് സതീഷ് കുമാർ ഇടവേലിയുടെ അധ്യക്ഷനായി. ശങ്കർ ബള്ളിഗെ, ബാലകൃഷ്ണ ബല്ലാൾ, ലോഹിതാക്ഷൻ മുന്നാട്, ടി. ബാലകൃഷ്ണൻ, വിജയൻ നായർ, കെ. രമേശൻ, വസന്ത ഷേണായി, അബദുൾ ഗഫൂർ, കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!