KSDLIVENEWS

Real news for everyone

വിജയ് യേശുദാസിന്റെ കാർ മറ്റൊരു കാറുമായി കൂട്ടിയിടിച്ചു , അപകടം ആലപ്പുഴയിൽ

SHARE THIS ON

ആലപ്പുഴ: ഗായകന്‍ വിജയ് യേശുദാസ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ദേശീയ പാതയില്‍ തുറവൂര്‍ ജംഗ്ഷനില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. ആര്‍ക്കും പരിക്കില്ല.

ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് അപകടം ഉണ്ടായത്. വിജയ് യേശുദാസ് ആണ് കാര്‍ ഓടിച്ചിരുന്നത്. തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് സുഹൃത്തുമായി പോകുകയായിരുന്നു.

തൈക്കാട്ടുശേരി ഭാഗത്ത് നിന്ന് മറ്റൊരു കാര്‍ ദേശീയ പാതയിലേക്ക് കയറിയപ്പോഴാണ് അപകടം ഉണ്ടായത്. കുത്തിയതോട് പൊലീസ് എത്തി വാഹനങ്ങള്‍ റോഡരികിലേക്ക് മാറ്റി. അപകടത്തില്‍ ഇരുവാഹനങ്ങളുടെയും മുന്‍ഭാഗം തകര്‍ന്നു.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!